വെട്ടി മാറ്റിയ മരങ്ങൾക്ക് പകരം പുതിയ വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കണം; ശാസ്ത്ര സാഹിത്യ പരിഷത്ത്


Ad
വെട്ടി മാറ്റിയ മരങ്ങൾക്ക് പകരം പുതിയ വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കണം; ശാസ്ത്ര സാഹിത്യ പരിഷത്ത് 

 
കൽപ്പറ്റ: റോഡ് വികസനത്തിന്റെ ഭാഗമായി നിരവധി വൻ മരങ്ങൾ ആണ് കഴിഞ്ഞ ദിവസങ്ങളിൽ കൈനാട്ടിക്കും കമ്പളക്കാടിനും ഇടയിലുള്ള പാതയോരത്ത് നിന്നും വെട്ടി മാറ്റിയത്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായും കാലവർഷത്തിനു മുന്നോടിയായി അപകട സാധ്യത ഉള്ള മരങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായും മരങ്ങൾ മുറിച്ചു മാറ്റേണ്ടി വരും. പാതയോരങ്ങളിൽ സാധ്യമായ ഇടങ്ങളിൽ അനുയോജ്യമായ തണൽ മരങ്ങളും പൂമരങ്ങളും വിദഗ്ധരുടെ സഹായത്തോടെ തിരഞ്ഞെടുത്ത് ശാസ്ത്രീയമായി ട്രീ ഗ്വാർഡ്‌ ഉൾപ്പടെയുള്ള സൗകര്യങ്ങളോടെ നട്ടു പരിപാലിച്ചു വളർത്തി പാതയോരങ്ങൾ സൗന്ദര്യ വൽക്കരിക്കാനുള്ള നടപടികൾ കൂടി ഇതോടൊപ്പം ഉണ്ടാവണം. മരം മുറിക്കലിൽ മാത്രമല്ല പുതിയ തലമുറ വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുന്നതിലും ഈ ജാഗ്രത ഉണ്ടാവണം. അതിനുള്ള നടപടികൾ പ്രഖ്യാപിക്കാൻ കൂടി പൊതു മരാമത്ത് വകുപ്പ് തയ്യാറാവണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് പി ആർ മധുസൂദനനും സെക്രട്ടറി എം എം ടോമിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *