September 17, 2026

പൾസ് ഒക്സിമീറ്റർ വിതരണം ചെയ്തു

0
IMG-20210527-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൾസ് ഒക്സിമീറ്റർ വിതരണം ചെയ്തു

കൽപ്പറ്റ: വയനാട് ജില്ലാ ഗവൺമെൻ്റ് സെർവൻ്റസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൈനാട്ടി ജനറൽ ആശുപത്രിയിൽ പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു. കൽപ്പറ്റ എം.എൽ.എ അഡ്വ ടി.സിദ്ദീഖ് ആശുപത്രി സൂപ്രണ്ട് ശ്രീകുമാർ മുകുന്ദന് നൽകിക്കൊണ്ട് വിതരണ ഉദ്ഘാടനം നടത്തി. ഹെൽത്തി കൽപ്പറ്റ എന്ന പദ്ധതിയിലൂടെ അരോഗ്യ മേഖലയിൽ ആവശ്യമായ എല്ലാ സേവനങ്ങളും ഉറപ്പു വരുത്തുന്നതിന് എം.എൽ.എ എന്ന രീതിയിലുള്ള സഹകരണം അദ്ദേഹം ഉറപ്പു നൽകി. സമൂഹികമായ ഇടപെടലുകളിലൂന്നിയാണ് സഹകരണ സംഘങ്ങൾ പ്രവർത്തനം നടത്തേണ്ടതെന്നും, കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിലുള്ള സേവനം ഉറപ്പു വരുത്തിയ സഹകരണ സംഘത്തിൻ്റെ പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു.
സഹകരണ സംഘം വൈസ് പ്രസിഡണ്ട് മോബിഷ് പി തോമസ്, സെക്രട്ടറി കെ.ഇ.ഷീജമോൾ, വി.സി സത്യൻ, കെ.ടി.ഷാജി, ഹെഡ് നേഴ്സ് ത്രേസ്യ പാറക്കൽ, എൻ.കെ വിനോദ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *