April 24, 2024

ലോട്ടറി തൊഴിലാളികൾക്ക് സമാശ്വാസ ധനസഹായം നൽകണം; എ ഐ ടി യു സി

0
ലോട്ടറി തൊഴിലാളികൾക്ക് സമാശ്വാസ ധനസഹായം നൽകണം; എ ഐ ടി യു സി

കൽപ്പറ്റ : സർക്കാർ ഖജനാവിലേക്ക് കോടിക്കണക്കിനു രൂപ വരുമാനം നൽകുന്ന മുഴുവൻ ലോട്ടറി തൊഴിലാളികൾക്കും കോവിഡുകാലത്തെ ലോക്ഡൗൺ പശ്ചാത്തലത്തിൽ 4000 രൂപ ധനസഹായം കൂടി അനുവദിക്കണമെന്ന് ആൾ കേരള ലോട്ടറി ട്രേഡേർസ് യൂണിയൻ (എഐടിയുസി ) വയനാട് ജില്ലാ കമ്മിറ്റി ബന്ധപ്പെട്ട സർക്കാരിനോട് ആവശ്യപ്പെട്ടു. വിധവകൾ, അഗതികൾ പാവപ്പെട്ടവർ, ഭിന്നശേഷിക്കാർ ,പ്രായം ചെന്നവർ, രോഗികൾ എന്നിവരുടെ ആശ്രയവും സ്വപ്നവുമാണ് കേരള ലോട്ടറി. സർക്കാർ അനുവദിച്ച ആയിരം രൂപ ആശ്വാസ നടപടി ആണെങ്കിലും ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളും ചെറുകിട കച്ചവടക്കാരും വലിയ പ്രതിസന്ധിയിലാണ്. ആയതിനാൽ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികൾക്ക് സമാശ്വാസ സഹായമായി 4000 രൂപ നൽകണമെന്ന് ആൾ കേരള ലോട്ടറി ട്രേഡേർസ് യൂണിയൻ (എഐ ടിയുസി ) സംസ്ഥാന സെക്രട്ടറി ഷിബു പോൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബിജു പി.എസ്. അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സജീവൻ , രാജീവൻ പടിഞ്ഞാറത്തറ, സന്തോഷ് മീനങ്ങാടി , അപ്പുക്കുട്ടി നായർ കാവുംമന്ദം എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *