June 25, 2026

മാനന്തവാടി നഗരസഭ കോവിഡ് 19 ഹെൽപ് ഡെസ്ക്ക് പ്രവർത്തനമാരംഭിച്ചു

0
IMG-20210528-WA0014.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭ കോവിഡ് 19 ഹെൽപ് ഡെസ്ക്ക് പ്രവർത്തനമാരംഭിച്ചു

മാനന്തവാടി: നഗരസഭ കോവിഡ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി 36 ഡിവിഷനുകളിലും ആർആർടി അംഗങ്ങളുടെ നേതൃത്വത്തിൽ ഡിവിഷൻ തല
കൺട്രോൾ റൂമുകൾ ആരംഭിച്ചു. അവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി
നഗരസഭയിൽ ഹെൽപ് ഡെസ്ക്കും ആരംഭിച്ചു. ഹെൽപ് ഡെസ്ക്ക് മുഖേന 36
ഡിവിഷനുകളിലെ കൺട്രോൾ റൂമുകൾ വഴി ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ
ലഭ്യമാക്കാൻ സാധിക്കും.
  നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ പി.വി.എസ്.
മുസ, സ്ഥിരം സമിതി അധ്യക്ഷരായ പി.വി. ജോർജ്, വിപിൻ വേണുഗോപാൽ,
കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റിൻ, അബ്ദുൽ ആസിഫ്, പി.എം. ഷിബു ജോർജ്,
വി.കെ. സുലോചന, ഷൈനി ജോർജ്, സിനി ബാബു എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *