ഫുട്പാത്ത് കൈവരികളിൽ സ്ഥാപിച്ച ചെടികൾ വൃത്തിയാക്കി നഗരസഭ ശുചീകരണ തൊഴിലാളികൾ


Ad
ഫുട്പാത്ത് കൈവരികളിൽ സ്ഥാപിച്ച ചെടികൾ വൃത്തിയാക്കി നഗരസഭ ശുചീകരണ തൊഴിലാളികൾ

സുൽത്താൻ ബത്തേരി: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ലോക്ഡൗൺ സമയത്ത് ടൗണിലെ ചെടികൾ വൃത്തിയാക്കി നഗരസഭ ശുചീകരണ തൊഴിലാളികൾ. ഉണങ്ങിയതും ചീഞ്ഞതുമായവ നീക്കം ചെയ്തു. ചെടികൾക്കൊപ്പം വളർന്ന പുല്ലടക്കമുളള കളകൾ നീക്കം ചെയ്തുമാണ് ചെടികൾ വൃത്തിയാക്കിയത്. ഫുട്പാത്ത് കൈവരികളിൽ സ്ഥാപിച്ച 900 പൂച്ചെടികളാണ് നഗരസഭ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കിയത്. വിവിധ നിറങ്ങളിലുള്ള പത്തു മണി ചെടി, ബോഗൺ വില്ല, റോസ അടക്കം നിരവധി ചെടികളാണ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ടൗണിനിരുവശത്തുമായി ഫുട്പാത്ത് കൈവരികളിലായി നഗരസഭ സ്ഥാപിച്ചത്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *