കോവിഡ് പ്രതിസന്ധി ക്ഷീരകര്‍ഷകര്‍ക്ക് 18 ലക്ഷം രൂപ അധികവില നല്‍കി മാനന്തവാടി ക്ഷീരസംഘം


Ad
കോവിഡ് പ്രതിസന്ധി ക്ഷീരകര്‍ഷകര്‍ക്ക് 18 ലക്ഷം രൂപ അധികവില നല്‍കി മാനന്തവാടി ക്ഷീരസംഘം

മാനന്തവാടി: കോവിഡ് രണ്ടാം തരംഗത്തില്‍ കൂടുതല്‍ പ്രതിസന്ധി നേരിട്ട ക്ഷീര മേഖലക്ക് സഹായ ഹസ്തവുമായി മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘം. കോവിഡ് 19 പടര്‍ന്ന് പിടിച്ചപ്പോള്‍ എല്ലാ മേഖലയിലും പ്രതിസന്ധി മൂര്‍ച്ചിച്ചപ്പോള്‍ ഏവരും ആശ്രയിച്ചത് ക്ഷീരമേഖലയെയാണ്. എന്നാല്‍ രണ്ടാം തരംഗത്തില്‍ ക്ഷീരമേഖലയിലും കടുത്ത പ്രതിസന്ധി നേരിടുകയുണ്ടായി. പാല്‍ സംഭരണമുള്‍പ്പെടെ ഏതാനും ദിവസം മുടങ്ങിയത് കര്‍ഷകര്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ
ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മാനന്തവാടി ക്ഷീരസംഘത്തില്‍ പാല്‍ അളന്ന 1521 കര്‍ഷകര്‍ക്ക് ലിറ്ററിന് 
1 രൂപ പ്രകാരം 18 ലക്ഷം രൂപ അധിക വില നല്‍കുന്നതെന്നും ഈ തുക മെയ്മാസത്തെ പാല്‍വിലക്കൊപ്പം നല്‍കുമെന്നും സംഘം പ്രസിഡന്റ് പി.ടി ബിജു പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *