കോവിഡ് പ്രതിസന്ധിയിൽ നെല്ല് കൊയ്ത് കോളനി നിവാസികൾക്ക് താങ്ങായി യൂത്ത് കോൺഗ്രസ്


Ad
കോവിഡ് പ്രതിസന്ധിയിൽ നെല്ല് കൊയ്ത് കോളനി നിവാസികൾക്ക് താങ്ങായി യൂത്ത് കോൺഗ്രസ്

തലപ്പുഴ: കൈതക്കൊല്ലി താഴെ തലപ്പുഴ കുറിച്യ കോളനിയിൽ പാരമ്പര്യമായി ചെയ്ത് വരുന്ന നഞ്ച പുഞ്ച കൃഷിയിൽ പുഞ്ച കൃഷി വിളവെടുപ്പിന് സമയമായപ്പോൾ കോളനിയിലെ നാല്പതോളം അംഗങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആകുകയും കോളനി നിവാസികൾ ഒന്നടങ്കം നിരീക്ഷണത്തിൽ പോയ സാഹചര്യത്തിൽ നെല്ല് കൊയ്യാൻ എന്ത് ചെയ്യുമെന്ന് ആശങ്കയിൽ നിൽക്കുമ്പോൾ ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ യൂത്ത് കെയറിൻ്റെ ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് വരുകയും രണ്ടര എക്കരോളം വരുന്ന നെല്ല് രണ്ടു ദിവസത്തെ പ്രവർത്തനത്തിലൂടെ കൊയ്ത് മെതിച്ച് കൊടുത്തു.
കോളനി കാരണവർ ഒ.കെ.ചന്തു മൂപ്പൻ്റെ കാർമികത്വത്തിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ് കൊയ്ത്ത് ഉൽഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡൻ്റ് നിധിൻ തലപ്പുഴ, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമൻ,ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോയ്സി ഷാജു, കോളനി നിവാസിയും തവിഞ്ഞാൽ പഞ്ചായത്ത് അംഗവുമായ ടീ.കെ.ഗോപി,വിജിൻ,അഷ്കർ ചുങ്കം, ഷിജുപുതിയിടം,അജോ മാളിയേക്കൽ,ഷാജി ആൻറണി,സച്ചിൻ,ജിൻസ്,പ്രതീഷ്,പ്രതീപ് കമ്പമല തുടങ്ങിയവർ നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *