ലോക് ഡൗൺ ലംഘനം; 47 പേർക്കെതിരെ കേസെടുത്തു


Ad
ലോക് ഡൗൺ ലംഘനം; 47 പേർക്കെതിരെ കേസെടുത്തു
ഇതുവരെ രജിസ്റ്റർ ചെയ്തത് 791 കേസുകൾ 
 ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചനെതിരെ ഇന്ന് അഞ്ച് മണി വരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 47 കേസുകൾ രജിസ്റ്റർ ചെയ്തു. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് 114 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 93 പേർക്കെതിരെയും പിഴ ചുമത്തി. ജില്ലയിൽ ഇതുവരെ ലോക് ഡൗൺ ലംഘനം നടത്തിയതിന് 791 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 15 കേസുകൾ ഹോം ക്വാറന്റെയ്ൻ ലംഘിച്ചതിനാണ്. മാസ്ക് ധരിക്കാത്തതിന് 4059 ഉം സാമൂഹിക അകലം പാലിക്കാത്തതിന് 3596 പേർക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട് അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്കെതിരെയും കോവിഡ് രോഗപ്രതിരോധ ഉത്പന്നങ്ങൾക്ക് സർക്കാർ നിശ്ചയിച്ചതിലും അതിക വില ഈടാക്കുന്നവർക്കെതിരെയും കർശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *