പ്രവേശനോത്സവത്തിൽ അക്ഷരക്കൂടൊരുക്കാൻ കല്പറ്റ – എച്ച്.ഐ.എം.യു.പി.സ്കൂൾ


Ad
പ്രവേശനോത്സവത്തിൽ അക്ഷരക്കൂടൊരുക്കാൻ കല്പറ്റ – എച്ച്.ഐ.എം.യു.പി.സ്കൂൾ . 

കൽപ്പറ്റ: പുതിയ അധ്യയന വർഷാരംഭ ദിനത്തിൽ നടത്തുന്ന പ്രവേശനോത്സവം, അക്ഷരച്ചിറകിലേറി അറിവിന്നാകാശത്തേക്ക് എന്ന പ്രമേയത്തിൽ 'അക്ഷരക്കൂട്' ഒരുക്കുകയാണ് കല്പറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കല്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വക്കറ്റ് ടി.സിദ്ധീഖ് നിർവ്വഹിക്കും.
വിദ്യാലയത്തിൽ പ്രത്യേകം സജ്ജീകരിച്ച മീഡിയാ സ്റ്റുഡിയോ കേന്ദ്രമായി, വിദ്യാലയത്തിൽ പുതുതായി അഡ്മിഷൻ എടുത്ത എല്ലാ കുട്ടികൾക്കും ഗൂഗ്ൾ മീറ്റ് പ്ലാറ്റ് ഫോമിലും മറ്റു മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ യൂട്യൂബ് ചാനലിലും പരിപാടി ലൈവായി പങ്കെടുക്കാം. വിദ്യാലയത്തിലേക്ക് ആദ്യ ദിനമിറങ്ങുന്ന കുട്ടിക്ക് വീട്ടിന്ന കത്ത് തന്നെ അക്ഷരക്കൂട് ഒരുക്കി യാണ് പ്രവേശനോത്സവം വേറിട്ടതാകുന്നത്. വിദ്യാലയത്തിലെ കേന്ദ്രത്തിൽ നിന്നും വർണ്ണാഭമായ ഇൻറാക്ടീവ് പ്രവർത്തനങ്ങും, കലാപരിപാടികളും, അക്ഷര കളികളും, കുട്ടികളോട് ആശയ വിനിമയം നടത്തുന്ന, കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളും അക്ഷരക്കൂടിൻ്റെ പ്രത്യേകതയാണ്. . കൽപ്പറ്റ മാനേജ്മെൻ്റ്, പി.ടി.എ, അധ്യാപകർ, രക്ഷിതാക്കൾ, നവാഗതർ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നിന്നും പരിപാടിയിൽ സംബന്ധിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *