April 25, 2024

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനം ആരംഭിച്ചു

0
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനം ആരംഭിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2021-22 അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. പട്ടികവര്‍ഗ്ഗക്കാരും ഇപ്പോള്‍ 4,5 ക്ലാസ്സുകളില്‍ പഠിക്കുന്നതുമായ ബത്തേരി താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷകളാണ് സമര്‍പ്പിക്കേണ്ടത്. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്രാക്തന ഗോത്രവര്‍ഗ്ഗക്കാരായ കാടര്‍, കൊറഗര്‍, കാട്ടുനായ്ക്ക, ചോലനായ്ക്ക, കുറുമ്പര്‍ എന്നിവര്‍ക്ക് വരുമാന പരിധി ബാധകമല്ല. 
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജാതി, വരുമാനം, ഇപ്പോള്‍ പഠിക്കുന്ന ക്ലാസ്സ് എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളും സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത സാക്ഷ്യപത്രങ്ങള്‍ സഹിതം ജൂണ്‍ പത്തിന് വൈകീട്ട് അഞ്ചിന് മുമ്പായി സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിലോ, പൂതാടി, പുല്‍പ്പള്ളി, ചീങ്ങേരി, നൂല്‍പ്പുഴ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം. നിശ്ചിത സാക്ഷ്യപത്രങ്ങള്‍ ഇല്ലാത്തതും, വൈകി ലഭിക്കുന്നതുമായ അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷ ഫോറങ്ങള്‍ മേല്‍പ്പറഞ്ഞ ഓഫീസുകളില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കും. ഫോണ്‍: 04936221074
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *