June 25, 2026

നാലുനാൾ നാലുപുറം വൃത്തിയാക്കാം

0
IMG-20210531-WA0058.jpg
By ന്യൂസ് വയനാട് ബ്യൂറോ
നാലുനാൾ നാലുപുറം വൃത്തിയാക്കാം

ശുചിത്വമിഷൻ – തദ്ദേശ സ്വയംഭരണ വകുപ്പ് – ആരോഗ്യ ജാഗ്രത പകർച്ചവ്യാധി പ്രതിരോധ യജ്ഞം 2021 മഴക്കാല പൂർവ്വ ശുചികരണ ക്യാമ്പിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ടൗണും പരിസര പ്രദേശവും വൃത്തിയാക്കുകയും തുടർന്ന് അണുവിമുക്തമാക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. അബ്ദുൾ റഹിമാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ കൃഷ്ണ , സ്ഥിരം സമിതി അംഗങ്ങളായ ജോസ് പി.എ, നൗഷാദ് എം.പി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസ്മ ,ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ഷാജു പീറ്റർ ,ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും, ആരോഗ്യ പ്രവർത്തകരായ ഡോ .എബ്രഹാം, കെ. സന്തോഷ്, ഷിബു ,വാർഡ് തല സാനിറ്റേഷൻ പ്രവർത്തകർ ,പൾസ് എമർജൻസി ടീം,രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ പ്രവർത്തകർ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ, ഹരിത കർമ്മ സേനാഗംങ്ങൾ ,കുടുംബശ്രീ ,തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *