പുള്ളിമാനെ കെണിവെച്ച് വേട്ടയാടി കൊന്ന കേസ്; രക്ഷപ്പെട്ട പ്രതികളും കീഴടങ്ങി


Ad
പുള്ളിമാനെ കെണിവെച്ച് വേട്ടയാടി കൊന്ന കേസ് ; രക്ഷപ്പെട്ട പ്രതികളും കീഴടങ്ങി

അഞ്ച് പ്രതികളെയും ഈ മാസം 15 വരെ റിമാന്റ് ചെയ്തു

തിരുനെല്ലി: തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ആക്കൊല്ലികുന്ന് വനഭാഗത്ത് പുള്ളിമാനെ കെണിവെച്ച് വേട്ടയാടി കൊന്ന കേസിലെ അഞ്ച് പ്രതികളെയും ഈ മാസം 15 വരെ റിമാന്റ് ചെയ്തു. തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം വി ജയപ്രസാദിന്റെ നേതൃത്വത്തിൽ ആത്താട്ടുക്കുന്ന് കോളനിയിലെ സുരേഷ് (32) അപ്പപ്പാറ സ്വദേശി മണിക്കുട്ടൻ (18) എന്നിവരെയാണ് വനംവകുപ്പ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന ആക്കൊല്ലിക്കുന്ന് കോളനിയിലെ സുനിൽ (28), പാഴ്സി കോളനിയിലെ റിനീഷ് (21), അപ്പപ്പാറ സ്വദേശിയായ അജിത്ത് (22) എന്നിവർക്കായി അന്വേഷണം ഊർജിതമാക്കിയെങ്കിലും മൂവരും കീഴടങ്ങുകയായിരുന്നു. വനംവകുപ്പ് ജീവനക്കാർ എത്തിയപ്പോൾ വേട്ടയാടി കൊന്ന മാനിനെ ഇവർ ഇറച്ചിയാക്കി പാചകം ചെയ്യുകയായിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ ശ്രീജിത്ത്, കെ കെ സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജിനു ജെയിംസ്, സിറാജ് സി കെ, അഭിജിത് ടി കെ, ഹരികൃഷ്ണൻ,രമ്യശ്രി, ഫോറസ്റ്റ് പാർട്ണർമാരായ പി വിജയൻ കെ എം കുര്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *