എടിഎമ്മില്‍ നിന്ന് നാലില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ സര്‍വീസ് ചാര്‍ജ്, അധിക ചെക്ക്ബുക്കിനും പണം നല്‍കണം: എസ്ബിഐ
മുംബൈ: ഒരു മാസം നാലില്‍ കൂടുതല്‍ തവണ പണം പിന്‍വലിക്കുന്നവരില്‍ നിന്ന് ചാര്‍ജ് ഈടാക്കാന്‍ എസ്ബിഐ. 15 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടി വരിക. ബേസിക് സേവിങ്സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ട് ഉടമകള്‍ക്കാണ് ഈ നിബന്ധന.
ഒരു വര്‍ഷം പത്തിലേറെ ചെക്ക് ലീഫുകള്‍ ഉപയോഗിക്കുന്ന ബിഎസ്ബിഡി അക്കൗണ്ട് (ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ്) ഉപഭോക്താക്കളും ഇനി അധികമായി വാങ്ങുന്ന ചെക്ക് ബുക്കിന് പണം നല്‍കേണ്ടി വരും. 15 രൂപ മുതല്‍ 75 രൂപ വരെയാണ് പുതുക്കിയ നിരക്കുകള്‍. ഇവ ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരും.
സാമ്ബത്തികേതര ഇടപാടുകള്‍, പണം അയക്കുന്നതിനുള്ള സിഡിഎം ഉപയോഗം എന്നിവ തുടര്‍ന്നും സൗജന്യമായിരിക്കും. ചെക്ക്ബുക്കിന്റെ പരിധി കഴിഞ്ഞാല്‍ 10 ലീഫിന്റെ പുതിയ ചെക്ക് ബുക്കിന് 40 രൂപയും 25 ലീഫിന്റെ പുതിയ ചെക്ക് ബുക്കിന് 75 രൂപയും നല്‍കണം.
Leave a Reply