March 29, 2024

കപ്പ – കാന്താരി ചലഞ്ചുമായി എടവക ഗ്രാമപഞ്ചായത്ത്

0
Img 20210702 Wa0065.jpg
  കപ്പ – കാന്താരി ചലഞ്ചുമായി എടവക ഗ്രാമപഞ്ചായത്ത് 
എടവക : വിലത്തകർച്ചയിൽ പൊറുതി മുട്ടുന്ന മരച്ചീനി കർഷകർക്ക് കൈത്താങ്ങായി എടവക ഗ്രാമ പഞ്ചായത്ത് മുന്നോട്ട്. എടവകയിലെ ക്ഷീര സംഘങ്ങളായ കല്ലോടി, ദീപ്തി ഗിരി, നല്ലൂർ നാട് എന്നിവയുടെ സഹകരണത്തോടെ കപ്പയുടെ വിപണനവും ആകർഷകമായ വിലയും ലക്ഷ്യം വെച്ച് കപ്പ – കാന്താരി ചലഞ്ച് ആരംഭിച്ചു. വിപണനോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ നിർവഹിച്ചു. വാളേരി അങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സായൂജ് . വി കപ്പ വണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. വികസന കാര്യ ചെയർമാൻ ജോർജ് പടകൂട്ടിൽ, വാർഡ് മെമ്പർമാരായ ഉഷാ വിജയൻ, ലത വിജയൻ , കർഷകരായ ജോൺ കൊളക്കാട്ടുകുഴി, വി. അബ്ദുള്ള,മലച്ചിത്തൊടി മൊയ്തീൻ പ്രസംഗിച്ചു.
     തിങ്കൾ, ബുധൻ, ഞായർ ദിവസങ്ങളിൽ കർഷകരിൽ നിന്നും കപ്പ സംഭരിച്ച് ക്ഷീര സംഘങ്ങളുടെ വാഹനങ്ങൾ വഴി വിപണന സൗകര്യം ഒരുക്കും. അഞ്ചു കിലോ  കപ്പയും കാന്താരി മുളകും ഉൾപ്പെടെയുള്ള കിറ്റിന് അമ്പത്‌ രൂപയാണ് വിപണി വില.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *