August 30, 2026

പൊതുമരാമത്ത് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

0
IMG-20210702-WA0026.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊതുമരാമത്ത് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം
ബീനാച്ചി – പനമരം റാേഡ്, പനമരം ചെറിയ പാലം, കൽപ്പറ്റ ബെെപാസ്ത തുടങ്ങിയവ സന്ദർശിച്ചു
കൽപ്പറ്റ: പൊതുമരാമത്ത് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നു കലക്ടറേറ്റിൽ നടന്ന യാേഗത്തിൽ വെച്ച് ഉദ്യോഗസ്ഥര്‍ക്ക് പാെതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി. അനാവശ്യമായി കാലാവധി നീട്ടിക്കൊടുക്കുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ല. വീഴ്ച വരുത്തുന്ന കരാറുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പ്രവൃത്തി പുരോഗമിക്കുന്ന ബീനാച്ചി – പനമരം റാേഡ്, പനമരം ചെറിയ പാലം, കൽപ്പറ്റ ബെെപാസ്, കേണിച്ചിറയിലെ റോഡ് പണി നടക്കുന്ന സ്ഥലം എന്നിവ മന്ത്രി സന്ദർശിച്ചു.
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ടി. സിദ്ദിഖ്, എം.വി ശ്രേയാംസ് കുമാര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി പി.വി ബാലചന്ദ്രന്‍, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കലക്ടര്‍മാര്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *