ജൂണ്‍മാസത്തില്‍ തകര്‍ത്തുപെയ്യേണ്ട മഴ ഇക്കുറി മാറി നിന്നത് സംസ്ഥാനത്തെ കൃഷിയേയും വൈദ്യുതി ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കും


Ad
ഇടവപ്പാതിയിലെ കനത്ത മഴ പ്രളയത്തിന് ഇടയാക്കുമെന്ന ആശങ്കയില്‍ ജലനിരപ്പ് കുറച്ചുനിറുത്തിയ അണക്കെട്ടുകളില്‍ ഇപ്പോള്‍ വെള്ളം തീരെ കുറഞ്ഞതാണ് തിരിച്ചടിയായത്. കാര്‍ഷിക വിപണി ഏറ്റവും സജീവമാകുന്ന ഓണക്കാലത്തേക്കുള്ള കൃഷി നടത്തുന്നത് ജൂണിലെ മഴയെ ആശ്രയിച്ചാണ്. ഓണക്കാലത്ത് ആവശ്യമായ പച്ചക്കറിയുടെ 80 ശതമാനവും സംസ്ഥാനത്തുതന്നെ ഉത്പാദിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ മഴയുടെ കുറവ് തിരിച്ചടിയാവും. അതേസമയം,​ കഴിഞ്ഞ രണ്ടു വര്‍ഷമായി ജൂണ്‍, ജൂലായ് മാസങ്ങളില്‍ മഴ കുറയുകയും ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ കൂടുതല്‍ ലഭിക്കുകയുമാണ് ചെയ്യുന്നത്.
ഇക്കുറിയും അത് ആവര്‍ത്തിക്കുമെന്നാണ് കാലാവസ്ഥാകേന്ദ്രം നല്‍കുന്ന സൂചന.
20 ലക്ഷം ടണ്‍
വര്‍ഷത്തില്‍ 20 ലക്ഷം ടണ്‍ പച്ചക്കറിയാണ് സംസ്ഥാനത്തിന് ആവശ്യം.
ഇതില്‍ 60 ശതമാനവും ചെലവാകുന്നത് ഓണക്കാലത്ത്.
ഈ സര്‍ക്കാര്‍ വന്നശേഷം സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം 16 ലക്ഷം ടണ്ണായി ഉയര്‍ത്തി,
നേരത്തെ ഇത് 8 ലക്ഷം ടണ്ണായിരുന്നു.
മഴ കുറഞ്ഞതുകാരണം 12 ലക്ഷം ടണ്ണായി ഉത്പാദനം കുറയുമെന്ന് ആശങ്ക.
മഴകുറഞ്ഞ ജൂണ്‍
39 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂണ്‍ മാസമാണ് കടന്നുപോയത്. ഒന്നുമുതല്‍ 30വരെ പെയ്തത് 408.4 മില്ലിമീറ്റര്‍. കേരളത്തില്‍ ജൂണില്‍ ശരാശരി ലഭിക്കേണ്ടത് 643 മി.മീറ്റര്‍ മഴയാണ്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *