March 29, 2024

ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍, ടി സിദ്ധിഖ് എം എല്‍ എക്ക് ഉറപ്പ് നല്‍കി

0
Whatsapp Image 2021 07 06 At 4.37.52 Pm.jpeg
ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍, ടി സിദ്ധിഖ് എം എല്‍ എക്ക് ഉറപ്പ് നല്‍കി

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ഭൂപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര യോഗം വിളിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍ കല്‍പ്പറ്റ നിയോജക മണ്ഡലം ജനപ്രതിനിധി അഡ്വ. ടി സിദ്ധിഖ് എം എല്‍ എക്ക് ഉറപ്പ് നല്‍കി.

കെ എല്‍ ആര്‍ ഭേദഗതിയിലൂടെ പരിഹരിക്കേണ്ട പ്രശ്‌നങ്ങളും തോട്ടംഭൂമികളില്‍ താമസിക്കുന്ന നൂറുകണക്കിന് ജനങ്ങള്‍ക്ക് ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാത്ത പ്രശ്‌നം, ലിസ്റ്റില്‍ വന്നിട്ടും റവന്യു രേഖകള്‍ നല്‍കാത്ത നടപടികള്‍ ഉള്‍പ്പെടെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കോട്ടപ്പടി, മൂപ്പയിലാട്, വെള്ളാര്‍മല, അച്ചൂരാനം, ചുണ്ടേല്‍ തുടങ്ങിയ വില്ലേജുകളിലെ ആയിരകണക്കന് കുടുംബങ്ങളും മത- കര്‍മ- വിദ്യാഭ്യാസ- വ്യാപാര സ്ഥാനങ്ങളും തോട്ടം ഭൂമികളുമായി ബന്ധപ്പെട്ട് നേരിട്ടുകൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ എത്തിച്ചു. ഗ്രാമപഞ്ചായത്തുകളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും വീടുകള്‍ നിര്‍മിക്കുന്നതിനും സ്ഥാപനങ്ങള്‍ നിര്‍മിക്കുന്നതിനുമൊക്കെ നേരത്തെ കൈവശക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നു. ഇന്ന് പ്രസ്തുത ഭൂമികളില്‍ മുഴുവന്‍ അത് നിഷേധിച്ചിരിക്കുകയാണ്.
ഇത്തരം ഭൂമികളില്‍ നേരത്തെ നികുതി സ്വീകരിച്ചിരുന്നതും കൈവശ രേഖകള്‍ നല്‍കിയിരുന്നതും ഇപ്പോള്‍ റവന്യു ഉദ്യോഗസ്ഥര്‍ നിര്‍ത്തലാക്കിയത് കാരണം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധിയില്‍പ്പെടുത്തി. കൃഷിഭൂമിയിലേക്ക് കയറി വനം വകുപ്പ് ജണ്ടകെട്ടുന്നതും കര്‍ഷകന് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നത് മന്ത്രിയെ ബോധ്യപ്പെടുത്തി.
ആറ് വര്‍ഷത്തിലേറെയായി സ്വന്തം കിടപ്പാടം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം എല്ലാം നഷ്ടപ്പെട്ട് കലക്ട്രേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന കാഞ്ഞിരത്തിനാല്‍ ജോര്‍ജ് നടത്തുന്ന നിരാഹാരം സമരം മന്ത്രിക്കുള്ള നിവേദനത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു.
പ്രസ്തുത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് വെച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നടപടി എടുക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍ ഉറപ്പ് നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *