May 2, 2024

സി ഡി എസ് വൈസ് ചെയർപേഴ്സനെ പുറത്താക്കണം ; യുഡിഎഫ് നടത്തുന്ന സമരം രണ്ടാം ദിവസം

0
Img 20210707 Wa0057.jpg
സി ഡി എസ് വൈസ് ചെയർപേഴ്സനെ പുറത്താക്കണം ;  യുഡിഎഫ് നടത്തുന്ന സമരം  രണ്ടാം ദിവസം 
മാനന്തവാടി : കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപേഴ്സനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാനന്തവാടി കുടുംബശ്രീ ഓഫീസിനു മുന്‍പില്‍ യു.ഡി.എഫ് സംയുക്തമായി നടത്തുന്ന  സമരം രണ്ടാം ദിവസത്തിൽ . സി.ഡി.എസ് വൈസ് ചെയര്‍ പേഴ്‌സണെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്നും സംയുക്ത സമര സമിതി പറഞ്ഞു 
മാനന്തവാടി കുറുവ ദ്വീപില്‍ നടന്ന അഞ്ച് നിയമനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണെ മറിക്കടന്ന് കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയര്‍പേണ്‍സണ്‍ നിയമിച്ചു എന്നാരോപിച്ചാണ് യു.ഡി.എഫ് സംയുക്ത സമരസമിതി സി.ഡി.എസ് ഓഫീസിനു മുന്‍പില്‍ ഇന്നലെ മുതല്‍ ധര്‍ണ്ണ സമരം നടത്തിവരുന്നത്. ഇന്നത്തെ സമരം മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. മേരി ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. സില്‍വി തോമസ്, ഡെന്നീസണ്‍ കണിയാരം, ഗിരിജ മോഹന്‍ദാസ്, ആശാ ഐപ്പ്, സാല്‍വി ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണെ പുറത്താക്കും വരെ സമരമെന്നും യു.ഡി.ഫ് നേതാക്കള്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *