May 14, 2026

വയനാട്ടിലെ ജീവൻജ്യോതി ബാലികാസദനം അടച്ചുപൂട്ടാനുള്ള നീക്കം വിവാദമാകുന്നു

0
n2965832765b4dadfb474e9cb40cc17c086730577d0a69cfba0e07439729d1234d242d80be.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് എടപ്പട്ടിയിലെ ജീവന്‍ജ്യോതി ബാലികാസദനം അടച്ചുപൂട്ടാനുള്ള നീക്കം വിവാദമാകുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച ശേഷം അന്തേവാസികളെ കയ്യൊഴിയാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പ്രദേശവാസികളും ജില്ലാ പഞ്ചായത്തും ഒരുവിഭാഗം വിശ്വാസികളും. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച്‌ നിര്‍മിച്ചിട്ടുള്ള സൗകര്യങ്ങള്‍ കുട്ടികള്‍ക്കായി തന്നെ നിലനിര്‍ത്തണമെന്ന് ചൂണ്ടിക്കാണിച്ച്‌ ചൈല്‍ഡ് ലൈനും കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
മാനന്തവാടി രൂപതക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് വിവിധ ഘട്ടങ്ങളിലായി സര്‍ക്കാരില്‍നിന്ന് സഹായങ്ങള്‍ ലഭിച്ചിരുന്നു. വയനാട് എം.പി.യായിരുന്ന എം ഐ ഷാനവാസിന്‍റെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് 2014-15 സാമ്പത്തികവര്‍ഷത്തില്‍ സ്ഥാപനത്തിലേക്കുള്ള റോഡിന് അഞ്ചുലക്ഷം രൂപയും 2015-16 സാമ്പത്തിക വര്‍ഷത്തില്‍ കെട്ടിടനിര്‍മാണത്തിന് ഏഴുലക്ഷം രൂപയും അനുവദിച്ചിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *