ചരക്കുമായി പോവുകയായിരുന്ന കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു
ചരക്കുമായി പോവുകയായിരുന്ന കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു
തലപ്പുഴ : ബോയ്സ് ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ പാൽചുരം ആശ്രമം വളവിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സംഭവം ഹൈദരാബാദിൽ നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് മദ്യവുമായി പോയ ചരക്ക് വാഹനം ബ്രേക്ക് നഷ്ടപ്പെട്ട് റോഡരികിലേക്ക് തെന്നി മാറുകയായിരുന്നു.റോഡിന്റെ ഒരുവശം കൊക്കയാണ്. തെന്നിമാറിയ ലോറി മൺ തിണ്ടിൽ ഇടിച്ചു നിന്നു. ലോറി ഡ്രൈവർ ഹൈദരാബാദ് സ്വദേശി കിരൺ അത്ഭുതകരമായി രക്ഷപ്പെട്ടു.
Leave a Reply