April 25, 2024

കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണം; പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

0
Img 20210708 Wa0092.jpg
കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണം;  പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്  
സുൽത്താൻ ബത്തേരി :കുട്ടികള്‍ക്കുനേരെ വർധിച്ചുവരുന്ന  ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെയും ഭരണത്തിന്റെ  തണലില്‍ ഡി.വൈ.എഫ്.ഐ അധോലോക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് ആരോപിച്ചും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ബത്തേരിയില്‍ പകല്‍പന്തം പ്രതിഷേധ സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം. കെ ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു .യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു.അമല്‍ ജോയ്, ലയണല്‍ മാത്യു , അഫ്‌സല്‍ ചീരാന്‍, സിറിള്‍ ജോസ്,  യൂനുസ് അലി, സുമേഷ് കോളിയാടി ,രാഹുല്‍ചീരാല്‍, ലിന്റോ കുര്യാക്കോസ്, ജിത്തു ജിതിന്‍ ,വൈ രഞ്ജിത്ത്, ഉമേഷ് കെ .യു, സതീശന്‍ എടക്കല്‍, സന്തോഷ് എക്‌സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍ക്കി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *