ഐ.വി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു
ഐ.വി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു
മാനന്തവാടി : വായന പക്ഷാചരണ സമാപനത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശിരാജ
സ്മാരക ഗ്രന്ഥാലയത്തിൽ ഐ.വി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു. ഗ്രന്ഥാലയം
വൈസ് പ്രസിഡണ്ട് എം .ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. മാനവികതയും
ജനാധിപത്യവും കാത്തു സൂക്ഷിക്കുവാൻ വായന അനിവാര്യമാണെന്നും, സാംസ്ക്കാരിക
പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും തമ്മിൽ വേർതിരിവില്ലെന്ന് തെളിയിച്ച
വ്യക്തിയായിരുന്നു ഐ.വി.ദാ സെന്നും അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ച സുരേഷ്
ബാബു മാനന്തവാടി അഭിപ്രായപ്പെട്ടു.
വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുധീർ, ഗ്രന്ഥാലയം
പ്രസിഡണ്ട് കെ.ഷബിത, സ്വപ്ന രാജേഷ്, തുടങ്ങിയവർ സംസാരിച്ചു.





Leave a Reply