കൽപ്പറ്റയിലെ നവീകരിച്ച മത്സ്യ – മാംസ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു


Ad
ആധുനിക രീതിയിലുള്ള മലിനീകരണ സംവിധാനങ്ങളോടെ  കൽപ്പറ്റയിലെ നവീകരിച്ച മത്സ്യ – മാംസ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : മാലിന്യ സംസ്‌കരണ സംവിധാനങ്ങളിലെ അപാകതമൂലം വര്‍ഷങ്ങളായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന കല്‍പ്പറ്റ പിണങ്ങോട് റോഡിലുള്ള മത്സ്യ – മാംസ മാര്‍ക്കറ്റ് ചില്ലറ വില്‍പ്പന കേന്ദ്രം ആധുനിക രീതിയിലുള്ള മലിനീകരണ സംവിധാനങ്ങളോടെ ഇന്ന് രാവിലെ 9.00 മണിക്ക് കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയെംതൊടി മുജീബ്  നഗരസഭ അധികൃതരുടെയും, ഉദ്യോഗസ്ഥരുടെയും, പൗരപ്രമുഖരുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അവശ്യ മലിനീകരണ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പൊലുഷന്‍ കണ്ട്രോള്‍ ബോര്‍ഡ് പ്രവര്‍ത്തനം നിറുത്തിവെക്കാന്‍ നഗരസഭക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തനം നിറുത്തി വെച്ചിരുന്നത്. പിന്നീടുള്ള മൂന്നു വര്‍ഷക്കാലത്തോളം പ്രസ്തുത മാര്‍ക്കറ്റ് പല കാരണങ്ങള്‍ കൊണ്ടും പ്രവര്‍ത്തനം ആരംഭിച്ചില്ല. അങ്ങനെയുള്ള അവസരത്തിലാണ് പൊതുജനങ്ങള്‍ക് ഏറ്റവും ഉപകാരപ്രദമായ രീതിയില്‍ കല്‍പ്പറ്റ ടൗണിന്റെ ഹൃദയഭാഗത്ത് മാര്‍കെറ്റില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ നടത്തി മാലിന്യ സംസ്‌കാരണത്തിനായി എസ് ടി പി പ്ലാന്റടക്കം സ്ഥാപിച്ച് വിപുലമായ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. നിലവിലുള്ള മാര്‍ക്കറ്റ് ലൈസന്‍സികളുമായി സംവദിച്ചു മാര്‍ക്കറ്റിന്റെ മാലിന്യ സംസ്‌കരണ സംവിധാനവും, മറ്റു ക്രമീകരണങ്ങളും സംബന്ധിച്ച് വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതായി നഗരസഭ ചെയര്‍മാന്‍ അറിയിച്ചു. പരിപാടിയില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി. കെ അജിത അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ പി മുസ്തഫ യോഗത്തില്‍ സ്വാഗതം പറഞ്ഞു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ അഡ്വ. ടി ജെ ഐസക്ക്, ശ്രീമതി. ജൈന ജോയ്, ശ്രീമതി. സരോജിനി ഒ, ശ്രീ. സി കെ ശിവരാമന്‍, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ഹംസ ചക്കുങ്ങല്‍, ശ്രീ. സി മൊയ്തീന്‍കുട്ടി (മുസ്ലീം ലീഗ് ), ശ്രീ. പി പി ആലി(ഐ എന്‍ സി ), ശ്രീ.ഹാരിസ് വി (സി പി ഐ എം), ശ്രീ. ദിനേശ് മാസ്റ്റര്‍ (സി പി ഐ), ശ്രീ. സുധാകരന്‍ (ബി ജെ പി),ശ്രീ. യു എ ഖാദര്‍ (എല്‍ ജെ ഡി), ശ്രീ. മാടായി ലത്തീഫ് (ബി എന്‍ ജെ ഡി), ശ്രീ. ഹൈദ്രു നവന്യ (വ്യാപാരവ്യവസായി), ശ്രീ മുഹമ്മദ്ക്കുട്ടി (മാര്‍ക്കറ്റ് പ്രതിനിധി), നഗരസഭ സെക്രട്ടറി ശ്രീ. സന്ദീപ് കുമാര്‍, നഗരസഭ അസി. എഞ്ചിനീയര്‍ ശ്രീ . ബിജു വി ജി,എന്നിവര്‍ സംബന്ധിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ. സത്യന്‍ കെ ചടങ്ങില്‍ നന്ദി അറിയിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *