പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ദ്ധന- കേന്ദ്ര -കേരള സര്‍ക്കാറുകളുടെ കൊള്ളയടി അവസാനിപ്പിക്കുക; എന്‍ ഡി അപ്പച്ചന്‍
പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ദ്ധന- കേന്ദ്ര -കേരള സര്‍ക്കാറുകളുടെ കൊള്ളയടി അവസാനിപ്പിക്കുക ; എന്‍ ഡി അപ്പച്ചന്‍
കല്‍പ്പറ്റ: യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുന്‍ എംഎല്‍എ എന്‍.ഡി.അപ്പച്ചന്റെ വസതിയില്‍ വെച്ച് ചേര്‍ന്ന കുടുംബ സത്യാഗ്രഹം യു ഡി എഫ് കണ്‍വീനര്‍ എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. യു പി എ ഗവണ്‍മെന്റിന്റെ കാലത്ത് ഒരു ബാരല്‍ ക്രൂഡോയിലിന് വിദേശത്ത് 161- ഡോളറാണ് വില.അന്ന് പെട്രോളിന് ലിറ്ററിന് 54 രൂപ, ഡീസലിന് 51 രൂപ ,പാചകവാതകത്തിന് 231- രൂപ .ഇന്ന് ഒരു ബാരല്‍ ക്രൂഡ് ഓയിലിന് വെറും 63- ഡോളര്‍.പെടോളിന് 104- രൂപ, ഡീസലിന് 99 – രൂപയും.വീട്ടാവശ്യത്തിനുള്ള പാചക വാതം 14 കി.ഗ്രാമിന് 884 രൂപ .ക്രൂഡോയിലിന് ഇത്രമാത്രം വിലവ്യത്യാസം ഉണ്ടായിട്ടും കേന്ദ്ര _ കേരള സര്‍ക്കാറുകള്‍ എക്‌സൈസ് ഡ്യൂട്ടിയിലും സെയില്‍ ടാക്‌സ് ഡ്യൂട്ടിയിലും ഒരു ലിറ്ററിന് 34 ശതമാനം അധികം ഈടാക്കുന്നു. ഒരു കാലത്തും ഇല്ലാത്ത വില വര്‍ദ്ധനയാണ് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ഈടാക്കുന്നത്.കോവിഡ് കാലത്ത് സാധാരണക്കാരായ ജനങ്ങള്‍ നിത്യവൃത്തിക്ക് വേണ്ടി കഷ്ടപ്പെടുകയാണ്. യു പി എ സര്‍ക്കാറിന്റെ കാലത്ത് ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന്റെ വില വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ സാധാരണക്കാരെ സഹായിക്കുന്നതിന് വേണ്ടി യുപിഎ സര്‍ക്കാറിന് ലഭിച്ചു കൊണ്ടിരുന്ന 23 ശതമാനം എക്‌സൈസ് ഡ്യൂട്ടി പിരിച്ചുണ്ടാക്കി ജനങ്ങളെ സഹായിച്ചു.ആ കാലത്ത് കേരളം ഭരിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 7 ശതമാനം സെയില്‍ ടാക്‌സ് (ഏകദേശം 604-കോടി രൂപ) ഒഴിവാക്കി കൊടുത്ത് ജനങ്ങളെ സഹായിച്ചു.നിത്യേന പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ദ്ധിപ്പിച്ച് കൊണ്ട് ജനങ്ങളെ കൊള്ളയടിക്കുന്ന പ്രവണത പൂര്‍ണമായും ഒഴിവാക്കണം. കേരളത്തിലെ മദ്യ മുതലാളിമാര്‍ക്ക് ബിവറേജ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കുന്ന മദ്യത്തിന് വില കൂട്ടിയപ്പോള്‍ കേരളത്തിലെ ബാര്‍ ഉടമകള്‍ക്ക് വലിയ നഷ്ടം സംഭവിക്കുമെന്ന് പറഞ്ഞ് ഒരാഴ്ച സമരം ചെയ്തപ്പോള്‍ കേരള സര്‍ക്കാര്‍ മദ്യ മുതലാളിമാരെ ഭയപ്പെട്ട് 13% ടാക്‌സ് ഇളവ് ചെയ്ത് കൊടുത്തു.കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ ഇന്ധന വിലവര്‍ദ്ധനവിലൂടെ ഉണ്ടാകുന്ന ടാക്‌സ്, അത് കാരണം ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ പകുതിയെങ്കിലും ടാക്‌സ് ഒഴിവാക്കി ജനങ്ങളെ സഹായിക്കണം. ഇന്ധന വിലവര്‍ദ്ധനവ് ഉണ്ടായപ്പോള്‍ രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാരിന് ലഭിക്കുന്ന ടാക്‌സ് വെട്ടിക്കുറച്ച് ജനങ്ങളെ സഹായിച്ചു.8 മാസമായി ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ തിരിഞ്ഞ് നോക്കാതെ അവര്‍ക്കാവശ്യമായ സഹായം ചെയ്ത് കൊടുക്കാതെ കര്‍ഷകരെ വെല്ലുവിളിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ മുന്നേറുന്നു. രാജ്യത്തെ അധ:സ്ഥിത വര്‍ഗ്ഗത്തിന് വേണ്ടി പോരാട്ടം നടത്തിയ ഫാദര്‍ സ്റ്റാൻ സ്വാമിയെ ജയിലടച് പീഡിപ്പിക്കുകയും വേണ്ട ചികില്‍സ നല്‍കാതെ അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെടുത്തുകയും ചെയ്ത മോദി സര്‍ക്കാര്‍ നാശത്തിലേക്കാണ് പോകുന്നത്. ബൂത്ത് പ്രസിഡന്റ് എം.ഐ.റഹീം മഞ്ഞതൊടി അധ്യക്ഷത വഹിച്ചു.കര്‍ഷക കോണ്‍ട്രസ് മണ്ഡലം പ്രസിഡന്റ് ടി.തോമസ് സ്വാഗതം പറഞ്ഞു. ട്രീസ അപ്പച്ചന്‍ , എന്‍.ഡി.ബിജു, എന്‍.ഡി.ഷിജു, ,ബിന്ദു ബിജു, പി.സി.ബിജു ,കെ.എം.ജോസ്, ജെസിന്‍ ജോണ്‍, ടി.കെ.സിറാജ് ,ആബിത അറയ്ക്കല്‍ ,പി.ജെ.ജോസഫ്, കുട്ടിയാലി അറയ്ക്കല്‍, ജാഫര്‍ അറയ്ക്കല്‍ ,എബി ജൊ, എബി ഷിജു, ട്രീസ മറിയ ,എമിലിയറിജു, ടോംസ് ഷിജു എന്നിവര്‍ സംസാരിച്ചു.
Leave a Reply