തരുവണയിലും പരിസര പ്രദേശങ്ങളിലും മോഷണ ശ്രമങ്ങള്‍ നടക്കുന്നതായി പരാതി


Ad
തരുവണയിലും പരിസര പ്രദേശങ്ങളിലും മോഷണ ശ്രമങ്ങള്‍ നടക്കുന്നതായി പരാതി

തരുവണ: തരുവണയിലെ പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയിലധികമായി നാട്ടുകാരില്‍ ഭീതി പരത്തിക്കൊണ്ട് മോഷണ ശ്രമങ്ങള്‍ നടക്കുന്നതായി പരാതി. രാത്രികാലങ്ങളില്‍ വീടുകളിലെത്തി മോഷണ ശ്രമംനടത്തുന്നതിനിടെ വീട്ടുകാര്‍ ഉറക്കമുണരുന്നതോടെ ഓടിരക്ഷപ്പെടുകയാണ് പതിവ്. പരിയാരമുക്കിലെ ആനാണ്ടി അബ്ദുള്ളയുടെ കടയില്‍ പൂട്ടുകുത്തിപ്പൊളിച്ചാണ് കയറിയത്. പോലീസില്‍ അറിയിക്കുകയും പരിശോധനയനടത്തുകയും ചെയ്‌തെങ്കിലും മോഷ്ടാവിനെ പിടികൂടാന്‍ കഴിയാത്തതിനാല്‍ നാട്ടുകാരും രാത്രികാലങ്ങളില്‍ മോഷ്ടാവിനെ പിടികൂടാന്‍ സജീവമായി രംഗത്തിറങ്ങിയിരുന്നു. പരിയാരമുക്ക്, ഏഴെരണ്ടില്‍, കരിങ്ങാരി, തരുവണ, പുലിക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ പലവീടുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ മോഷ്ടാവെത്തിയിരുന്നു. കരിങ്ങാരിയിലെ കരിയാടങ്കണ്ടി ഇസ്ഹാഖിന്റെ വീടിന്റെ ജനല്‍ കമ്പിമുറിക്കുന്നതിനിടെ വീട്ടുകാരുണര്‍ന്നോടെ ഓടിരക്ഷപ്പെടുകയാണുണ്ടായത്. ഏഴെരണ്ടിലെ ഒരുകടയില്‍ മോഷണശ്രമം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസി കേമറയില്‍ പതിഞ്ഞിരുന്നു. നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന മോഷ്ടാവിനെ പിടികൂടാന്‍ രാത്രികാല പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *