വൈ.എം.സി.എയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മഹത്തരവും മാതൃകാപരവും ; ടി സിദ്ദീഖ് എം.എൽ.എ


Ad
വൈ.എം.സി.എയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മഹത്തരവും മാതൃകാപരവും ; ടി സിദ്ദീഖ് എം.എൽ.എ

വൈത്തിരി: സമൂഹമധ്യത്തിൽ വൈ.എം.സി.എ.യുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അത്യന്തം മഹത്തരവും മാതൃകാപരവുമാണെന്ന് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് 

ടി.സിദ്ദീഖ് പറഞ്ഞു. വൈ.എം.സി.എ വൈത്തിരി പ്രൊജക്ട് സംഘടിപ്പിച്ച ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 500ൽ പരം ഭക്ഷ്യ കിറ്റുകളും, കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണവും ചടങ്ങിൽ സംഘടിപ്പിച്ചു. വയനാടൻ ഗ്രാമ പ്രദേശങ്ങളിലെ നിർധരരായ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ എത്തിക്കുക എന്നുള്ളതാണ് വൈ.എം.സി.എ.വൈത്തിരി പ്രോജക്ട് ലക്ഷ്യമിടുന്നത്.
വൈഎംസിഎ വൈത്തിരി പ്രൊജക്റ്റ് സെന്റർ ഹാളിൽ ചെയർമാൻ മാത്യു മത്തായിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ് ഭക്ഷ്യ കിറ്റുകൾ ഏറ്റുവാങ്ങിക്കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. വൈ എം സി എ ദേശീയ സമിതി അംഗം വിനു പി.ടി, ട്രഷർ പ്രൊഫ. സിബി ജോസഫ്, വൈസ് ചെയർമാൻ സി. എച്ച് സ്റ്റാൻലി, സജി ജോസഫ്, വയനാട് സബ് റീജിയൻ ചെയർമാൻ ബിജു തിണ്ടിയത്തിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ജയപ്രകാശ്, എക്സിക്യൂട്ടീവ് സെക്രട്ടറി എബ്രഹാം കുരുവിള എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *