കാരക്കണ്ടി സ്‌ഫോടനം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഐ സി ബാലകൃഷ്ണൻ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി


Ad
കാരക്കണ്ടി സ്‌ഫോടനം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഐ സി ബാലകൃഷ്ണൻ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി

സുൽത്താൻ ബത്തേരി: കാരക്കണ്ടിയിലെ സ്‌ഫോടനത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എം എൽ എ ഐ സി ബാലകൃഷ്ണൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. 
സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാത്തതിൽ വിവിധ കോണുകളിൽ നിന്നും പ്രതിഷേധമുയർന്നിരുന്നു. കഴിഞ്ഞ ഏപ്രിൽ 22നാണ് കാരക്കണ്ടിയിലെ വീടിന് സമീപത്തായി ഒഴിഞ്ഞ ഷെഡ്ഡിൽ സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ വിദ്യാർഥികളായ സുൽത്താൻ ബത്തേരി കോട്ടക്കുന്നിൽ താമസിക്കുന്ന മുരളി, പാലക്കാട് സ്വദേശി അജ്മൽ, കാരക്കണ്ടി സ്വദേശി ഫെബിൻ ഫിറോസ് മരണപ്പെടുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. സ്‌ഫോടനം എങ്ങനെ നടന്നെന്നും സ്ഫാേടകവസ്തു ആളാെഴിഞ്ഞ വീടിന് സമീപത്തെ ഷെഡിൽ എങ്ങനെ വന്നെന്ന കാര്യവും വ്യക്തമല്ല. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ മരണപ്പെട്ട കുട്ടികളുടെ കുടുംബത്തെ സന്ദർശിച്ച സമയത്ത് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ എം.എൽ.എക്ക് നിവേദനവും നൽകിയിരുന്നു.
 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *