പാണ്ടുവന്‍പാറ വെള്ളച്ചാട്ടം ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്താന്‍ ഇടപെടലുകള്‍ നടത്തും: അഡ്വ. ടി സിദ്ദിഖ് എം എല്‍ എ


Ad
പാണ്ടുവന്‍പാറ വെള്ളച്ചാട്ടം ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്താന്‍ ഇടപെടലുകള്‍ നടത്തും: അഡ്വ. ടി സിദ്ദിഖ് എം എല്‍ എ

കല്‍പ്പറ്റ: വയനാടിന്റെ ടൂറിസം ഭൂപടത്തില്‍ പാണ്ടുവന്‍ പാറ വെള്ളച്ചാട്ടം ഉള്‍പ്പെടുത്തുന്നതിന് ഇടപെടലുകളും കൂടിയാലോചനകളും നടത്തുമെന്ന് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ. അധികമാരുടെയും ശ്രദ്ധയില്‍പ്പെടാത്ത മേപ്പാടി അട്ടമലയിലെ ഈ വെള്ളച്ചാട്ടം വിസ്മയകരമായ ഒരു കാഴ്ചയാണെന്ന് നേരിട്ട് തന്നെ കണ്ട് മനസിലാക്കാന്‍ സാധിച്ചു. വയനാടിന്റെ ടൂറിസം സാധ്യതകള്‍ക്ക് പൊന്‍തൂവലായി മാറാന്‍ സാധ്യതയുള്ളതാണ് ഈ വെള്ളച്ചാട്ടം. അതുകൊണ്ട് തന്നെ ഈ വിഷയം ജില്ലയുടെ ചുമതല വഹിക്കുന്ന ടൂറിസം പൊതുമരാമത്ത് വകുപ്പ്‌ മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പ്പെടുത്തും. വേണ്ടി വന്നാല്‍ പാണ്ടുവാന്‍ പാറ വെള്ളച്ചാട്ടത്തിന്റെ സാധ്യതകളെ സംബന്ധിച്ച് നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ഞൂറടിയിലേറെ ഉയരത്തില്‍ നിന്നും രണ്ട് തട്ടായി പതിക്കുന്ന ഈ വെള്ളച്ചാട്ടം ടൂറിസത്തിനായി ഉപയോഗപ്പെടുത്താനായാല്‍ അത് വയനാടിന്റെ വിനോദസഞ്ചാരമേഖലക്ക് പുത്തനുണര്‍വായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *