കൊള്ള, കൊല, സ്ഫോടനം: വയനാട്ടിൽ പ്രമാദമായ കേസുകൾക്ക് തുമ്പില്ല…!


Ad
കൊള്ള, കൊല, സ്ഫോടനം:

വയനാട്ടിൽ പ്രമാദമായ കേസുകൾക്ക് തുമ്പില്ല…!
 
നാടിനെ നടുക്കിയ സംഭവങ്ങളുടെ ചുരുളുകൾ നിഗൂഢമായി തുടരുന്നു.
നിഷ മാത്യുവിൻ്റെ റിപ്പോർട്ട്.
കൽപ്പറ്റ: കൊള്ളയും കൊലയും സ്ഫോടനവും നടന്ന വയനാട്ടിൽ ഇതുവരെയും പ്രതികളെ പിടികൂടാനായില്ല. രണ്ട് മാസങ്ങൾക്കിടയിൽ നടന്ന, നാടിനെ നടുക്കിയ സംഭവങ്ങളുടെ ചുരുളുകൾ നിഗൂഢമായി തുടരുന്നു. പ്രതികൾ കയ്യെത്തും ദൂരെത്തെന്ന് പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ കാണാമറയുത്തുള്ള പ്രതികളെ തിരയുകയാണ്. ബത്തേരി കാരക്കണ്ടിയിൽ ആളില്ലാത്ത വീട്ടിൽ നടന്ന സ്ഫോടനവും മൂന്ന് കുരുന്നുകളുടെ ജീവനെടുത്തു. പനമരം നെല്ലിയമ്പത്ത് ഇരുളിൻ്റെ മറവിൽ അഞ്ജാത മുഖം മൂടി സംഘത്തിൻ്റെ കത്തിക്കിരയായ വൃദ്ധ ദമ്പതികളുടെ കൊലപാതകം നടന്നിട്ട് ഒരു മാസം പിന്നിട്ടു. ഈ രണ്ട് കേസിലും ഒരു തുമ്പും അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടില്ല വയനാട്ടിൻ്റെ പ്രകൃതിയെ തന്നെ നശിപ്പിച്ച് നടത്തിയ പട്ടയഭൂമിയിലെ മരംകൊള്ള പ്രതികളുടെ കയ്യിൽ വിലങ്ങണിയിക്കാൻ ഉദ്യോഗസ്ഥർ പേടിച്ച് നിൽക്കുകയാണ്.
ബത്തേരികാരക്കണ്ടിയിലെ സ്‌ഫോടനത്തിൽ മൂന്ന് വിദ്യാർഥികളാണ് മരിച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എം എൽ എ ഐ സി ബാലകൃഷ്ണൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാത്തതിൽ വിവിധ കോണുകളിൽ നിന്നും പ്രതിഷേധമുയർന്നിരുന്നു. കഴിഞ്ഞ ഏപ്രിൽ 22നാണ് കാരക്കണ്ടിയിലെ വീടിന് സമീപത്തായി ഒഴിഞ്ഞ ഷെഡ്ഡിൽ സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ വിദ്യാർഥികളായ സുൽത്താൻ ബത്തേരി കോട്ടക്കുന്നിൽ താമസിക്കുന്ന മുരളി, പാലക്കാട് സ്വദേശി അജ്മൽ, കാരക്കണ്ടി സ്വദേശി ഫെബിൻ ഫിറോസ് മരണപ്പെടുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. സ്‌ഫോടനം എങ്ങനെ നടന്നെന്നും സ്ഫാേടകവസ്തു ആളാെഴിഞ്ഞ വീടിന് സമീപത്തെ ഷെഡിൽ എങ്ങനെ വന്നെന്ന കാര്യവും വ്യക്തമല്ല.
പനമരം നെല്ലിയമ്പത്ത് വയോധികദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയിട്ട് മാസംപിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു തുമ്പും ലഭിക്കാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള ഏജൻസികളെ ഏൽപിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന്​ ഉയർന്നിട്ടുണ്ട്. ജൂൺ പത്തിനാണ് താഴെ നെല്ലിയമ്പം കാവടത്ത് റിട്ട. അധ്യാപകൻ പത്മാലയത്തിൽ കേശവൻ മാസ്​റ്റർ (72), ഭാര്യ പത്മാവതി എന്നിവർ വീട്ടിനുള്ളിൽ മുഖംമൂടി ധാരികളുടെ കുത്തേറ്റ് മരിച്ചത്. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്ര​ൻെറ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനകം നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ തുമ്പൊന്നും കിട്ടിയിട്ടില്ല. പലരെയും ചോദ്യം ചെയ്തിരുന്നു. ഇതേ സമയം പ്രദേശത്ത് വീണ്ടും മോഷണ ശ്രമങ്ങൾ നടന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തത്തിയിരുന്നു.
'മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയഭൂമിയിൽ നിന്ന് ഈട്ടിമരങ്ങൾ മുറിച്ച കേസിലെ പ്രതികളെയും ഇതുവരെ പിടികൂടിയില്ല. വനം വകുപ്പ് നിസംഗതയാണ് ഇതിന് പിന്നിൽ ഉന്നത ഇടപെടലാണ് കാരണം, മുഖ്യ പ്രതികളായ സഹോദരങ്ങൾ റോജി, ആൻ്റോ, ജോസൂട്ടി എന്നിവരുടെ പേരിൽ ബത്തേരി കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെട്ടുവിച്ചിട്ട് ഒരു മാസം കഴിഞ്ഞു. കോടി കണക്കിന് രൂപയുടെ മരം മുറി നടത്തിയ ഇവർ സംസ്ഥാനത്തെ വിവിധ കേസുകളിലും പ്രതികളാണ്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *