പ്രതിഷേധ കൂട്ടായ്മയുമായി കർഷകർ


Ad
പ്രതിഷേധ കൂട്ടായ്മയുമായി കർഷകർ 

മാനന്തവാടി : ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, വന്യമൃഗ ശല്ല്യത്തിന് അടിയന്തിരമായി പരിഹാരം കാണുക, കർഷകരുടെ കടങ്ങൾ എഴുതി തള്ളുക,
കൃഷി നാശം സംഭവിച്ച കർഷകർക്ക് ആനുകൂല്യങ്ങൾ ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഫാർമേഴ്സ് അസോസേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്ലക്കാർഡുകളുമായി അംഗങ്ങളുടെ വീടുകളിൽ പ്രതിഷേധ ജ്വാല ഉയർത്തി . ചെയർമാൻ സുനിൽ മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഇന്ദിര വിൻസെൻ്റ് അധ്യക്ഷത വഹിച്ചു. മാത്യു പനവല്ലി, പൗലോസ്‌ മോളത്ത്, കെ.എം. ഷിനോജ് മാനന്തവാടി, സക്കറിയ കൊടുങ്ങല്ലൂർ, ജുബിന കമ്മോം, പോൾ തലച്ചിറ, വർഗ്ഗീസ് കല്ലൻമാരി, രാജൻ പനവല്ലി, ഷാജി കേതാരം, കുര്യൻ മൊതക്കര, ആലിയ കമ്മോം, ഷിറാഫ് തിരുവനന്തപുരം, ശ്രീജ പൊഴുതന, സ്വപ്ന ആന്റണി, ബീന സഹദേവൻ, രൻജിത് കെ ആർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *