April 20, 2024

തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; സ്വപ്‌നക്കുതിപ്പില്‍ റെക്കോര്‍ഡിനരികെ ഇറ്റലി!

0
N2977017440c13e58b80fbad7d23fefc1ff4bcc17ce930ee59a153a09ba3fc901e4f453067.jpg
 ഒറ്റക്കളിയിലും തോല്‍ക്കാതെയാണ് റോബര്‍ട്ടോ മാന്‍ചീനിയുടെ ഇറ്റലി ഇക്കുറി യൂറോപ്യന്‍ ഫുട്ബോളിലെ രാജാക്കന്‍മാരായത്. അന്താരാഷ്‌ട്ര ഫുട്ബോളില്‍ തുട‍ര്‍ച്ചയായി മുപ്പത്തിനാല് മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് ഇറ്റാലിയന്‍ കുതിപ്പ്. പോര്‍ച്ചുഗലിനെതിരെ 2018ലെ യുവേഫ നേഷന്‍സ് ലീഗില്‍ ആയിരുന്നു ഇറ്റലിയുടെ അവസാന തോല്‍വി.

സെപ്റ്റംബര്‍ രണ്ടിന് ബള്‍ഗേറിയക്കെതിരെയാണ് ഇറ്റലിയുടെ അടുത്ത മത്സരം. ഈ കളിയിലും പരാജയപ്പെടാതിരുന്നാല്‍ ഇറ്റലി തോല്‍വിയറിയാതെയുള്ള മത്സരങ്ങളുടെ കണക്കില്‍ ബ്രസീലിന്റെയും സ്‌പെയ്‌ന്റെയും റെക്കോര്‍ഡിന് ഒപ്പമെത്തും. സ്‌പെയ്‌നും ബ്രസീലും തുട‍ര്‍ച്ചയായി 35 മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് യൂറോ കപ്പില്‍ ഇറ്റലി രണ്ടാം കിരീടമുയര്‍ത്തിയത്. ആദ്യ കിരീടത്തിനായി ബൂട്ടുകെട്ടിയ ഇംഗ്ലണ്ടിന് സ്വപ്‌നതുടക്കം സ്വന്തം തട്ടകത്തില്‍ ലഭിച്ചു. കളി രണ്ട് മിനിറ്റ് തികയും മുന്‍പേ ലൂക് ഷോ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. പിന്നെ കണ്ടത് ഇംഗ്ലീഷ് ഗോള്‍മുഖത്തേക്ക് ഇരമ്ബിയെത്തുന്ന ഇറ്റലിയെ. അറുപത്തിയേഴാം മിനിറ്റില്‍ ലിയനാര്‍ഡോ ബൊനൂച്ചി ഇറ്റലിയെ ഒപ്പമെത്തിച്ചു.
നിശ്ചിതസമയത്തും എക്‌സ്‌ട്രാ ടൈമിലും ഒരിക്കല്‍ക്കൂടി കീഴടങ്ങാന്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡ് വിസമ്മതിച്ചതോടെ കളി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. എന്നാല്‍ ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയം ഇറ്റലിയുടേതായി. ഷൂട്ടൗട്ടില്‍ ഇറ്റലിയുടെ ബെലോട്ടിക്കും ജോര്‍ജീഞ്ഞോയ്‌ക്കും ഉന്നംതെറ്റി. ഇംഗ്ലണ്ട് നിരയില്‍ റാഷ്‌ഫോര്‍ഡ്, സാഞ്ചോ, സാക്ക എന്നിവര്‍ക്കും പിഴച്ചു. ഇതോടെ ഇറ്റലി യൂറോപ്യന്‍ ഫുട്ബോളിന്റെ പുതിയ രാജാക്കന്‍മാരായി വാഴുകയായിരുന്നു.
ഇംഗ്ലീഷ് ഫുട്ബോളിന്റെ തറവാടായ വെംബ്ലിയില്‍ 53 വര്‍ഷത്തെ കിരീട കാത്തിരിപ്പ് അസൂറികള്‍ ഗംഭീരമായി അവസാനിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *