പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് ജില്ലാ ടൂറിസം മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തണം; ബദൽ റോഡ് വികസന സമിതി


Ad
പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് ജില്ലാ ടൂറിസം മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തണം; ബദൽ റോഡ് വികസന സമിതി     

   
പടിഞ്ഞാറത്തറ: നമ്മുടെ രാജ്യത്തിൻ്റെ ടൂറിസം മാപ്പിൽ വയനാടിനെ ഒന്നാമത് എത്തിക്കുവാനുള്ള പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത്- ടൂറിസം മന്ത്രി ഓണത്തിനു മുൻപ് തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ച ജില്ലാ ടൂറിസം മാസ്റ്റർപ്ലാനിൽ 26 വർഷങ്ങൾക്ക് 70% നിർമ്മാണം പൂർത്തികരിച്ച പൂഴിത്തോട് ബദൽ റോഡ് കൂടി ഉൾപ്പെടുത്തണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ആൻ്റണി ആവശ്യപ്പെട്ടു. പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് വികസന സമിതയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് ദിവസം താമരശ്ശേരി ചുരത്തിൽ ലോറിക്ക് കേടുപാട് സംഭവിച്ച് ഗതാഗത തടസ്സമുണ്ടായി. ഗതാഗതകുരുക്ക് നിത്യസംഭവമായി മാറിയിട്ട് വർഷങ്ങളായി. 6 മാസം കൊണ്ട് 100 കോടി രൂപ മുതൽ മുടക്കി പൂർത്തികരിക്കാവുന്ന പൂഴിത്തോട്- ബദൽ റോഡിനെ പൂർണ്ണമായും അവഗണിച്ച് കേന്ദ്ര ഗവൺമെൻ്റിൻ്റെ അനുമതി പോലും ലഭിക്കാത്ത പദ്ധതിയായ ആനയ്ക്കാംപൊയിൽ – കളളാടി മേപ്പാടി തുരങ്കപാതയെ മാത്രം ആശ്രയിക്കുന്നത് ശരിയല്ല. 5 വർഷം കൊണ്ടു മാത്രം പൂർത്തികരിക്കുവാൻ കഴിയുന്ന ഇ പദ്ധതിയോടെപ്പം കേന്ദ്ര ഗവൺമെൻ്റിൽ സമ്മർദ്ദം ചെലുത്തി പൂഴിത്തോട് റോഡ് മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തി പെട്ടെന്ന് നിർമ്മാണം ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബദൽ റോഡ് വികസന സമിതി വൈസ് ചെയർമാൻ ജോസഫ് കാവാലം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോർജ് വാതുപറമ്പിൽ ,വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് പി.കെ.ദേവസ്യ, കുട്ടപ്പൻ മുണ്ടുനടക്കൽ , ജോൺസൺ ഒ.ജെ, കെ.വി.റജി, റ്റി പി.കുര്യക്കോസ്, പി എം ജോയി,ജോസ്.പി.ജെ. തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *