June 4, 2026

കാട്ടുപാേത്തിനെ വെടിവെച്ച് കാെന്ന കേസിൽ ഒരാൾ കസ്റ്റഡിയിൽ; മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതം

0
IMG-20210712-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടുപാേത്തിനെ വെടിവെച്ച് കാെന്ന കേസിൽ ഒരാൾ കസ്റ്റഡിയിൽ;  മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതം

ബാവലി : കാട്ടുപാേത്തിനെ വെടിവെച്ച് കാെന്ന കേസിൽ ഒരാൾ കസ്റ്റഡിയിൽ. മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതം. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ബാവലി 58 ാം മൈയിലിൽ റോഡരികിൽ എട്ട് വയസ് പ്രായമുള്ള കാട്ട് പോത്തിനെ വെടിവെച്ച് കൊന്നതുമായി ബന്ധപ്പെട്ട് പടിഞ്ഞാത്തറ സ്വദേശിയെ വനം വകുപ്പ് പിടികൂടി. മറ്റ് ഏഴ് പേർ സംഘത്തിലുണ്ടന്നാണ് സൂചന. കൂടുതൽ പേരിലേക്ക് അന്വേഷണം ഉള്ളതിനാൽ മറ്റ് കാര്യങ്ങൾ വെളിപെടുത്താൻ കഴിയില്ലെന്ന് വയനാട് വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡൻ പി സുനിൽ കുമാർ പറഞ്ഞു. രാത്രികാല പരിശോധനക്കിടയിൽ വെടിയാെച്ച കേട്ട് വനം വകുപ്പ് നിരീക്ഷണത്തിലായിരുന്നു. ഉദ്യോഗസ്ഥർ രാത്രി രണ്ട് മണിയോടെ ഓടിച്ചിട്ടാണ് പ്രതികളിലാെരാളെ ഒരാളെ പിടികൂടിയത്. നാല് കത്തിയും ചാക്കുകൾ കണ്ടെടുത്തു. കഴുത്തിനാണ് വെടിയേറ്റത്. ഇതിന് മുൻപ് തോൽപെട്ടിയിൽ വെച്ച് കാട്ട്പോത്തിനെ വെടിവെച്ച് ഇറച്ചിയാക്കികൊണ്ടു പോയ സംഭവത്തിലും ഇവരാണന്നാണ് വിവരം. ബാവലി സെക്ഷൻ ഫോറസ്റ്റർ രാമകൃഷ്ണൻ , വാച്ചർമാരായ കുഞ്ഞിരാമൻ, ശിവരാജൻ , ഡ്രൈവർ പി കെ വിനീഷ്, നജ്മുദിൻ , ബീറ്റ് ഓഫീസർ ഗിരിജ എന്നിവരടങ്ങിയ സംഘമാണ് സാഹസിയമായി പ്രതിയെ കാട്ടിലൂടെ ഓടിച്ച് പിടിച്ചത്. മറ്റ് വാഹനങ്ങൾ, തോക്ക്, കൂട്ടാളികൾ എന്നിവ കണ്ടെത്താനുണ്ട്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *