March 19, 2024

ബാവലി കാട്ടുപോത്ത് വേട്ട; ആറു വാളിൽ പാതിരാത്രിയിൽ ഇറച്ചി വാങ്ങാൻ റോഡിലിറിങ്ങിയ ദമ്പതികൾ നിരിക്ഷണത്തിൽ. ഇറച്ചി നൽകിയത് നാലാംമൈലിലെ സൂപ്പർ മാർക്കറ്റിൻ്റെ കവറിൽ

0
Img 20210712 Wa0058.jpg
ബാവലി കാട്ടുപോത്ത് വേട്ട;

ആറു വാളിൽ പാതിരാത്രിയിൽ ഇറച്ചി വാങ്ങാൻ റോഡിലിറിങ്ങിയ ദമ്പതികൾ നിരിക്ഷണത്തിൽ.
ഇറച്ചി നൽകിയത് നാലാംമൈലിലെ സൂപ്പർ മാർക്കറ്റിൻ്റെ കവറിൽ
റിപ്പോർട്ട് … നിഷ മാത്യു 
കൽപ്പറ്റ: ബാവലിയിൽ കാട്ട് പോത്തിനെ വേട്ടയാടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൃഗത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിറ്റതായി സൂചന. ഇതേ സമയം കാട്ട് പോത്തിൻ്റെ തല്ലാത്ത മറ്റ് മൃഗങ്ങളുടെ ഇറച്ചിയും സംഭവം നടന്ന ദിവസം രാത്രിയിൽ വിൽപന നടന്നതായി സൂചന. കഴിഞ്ഞ ദിവസം അർധരാത്രിയിൽ ആറു വാൾ പുലിക്കാട്ടിൽ റോഡിലിറങ്ങി നിന്ന ദമ്പതികളെ ചോദ്യം ചെയ്തു വരുന്നു. രാത്രി പട്രോളിംഗിനിടെയാണ് ഇവരെ പോലീസ് കണ്ടത്. തുടർന്നാണ് ഇവരുടെ കയ്യിൽ ഇറച്ചി ശ്രദ്ധയിൽപ്പെട്ടത്. കാട്ട് മൃഗത്തിൻ്റെ ഇറച്ചിയെന്ന് സംശയം തോന്നിയ പോലിസ് വനപാലകരെ വിവരം അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ ഇറച്ചി പരിശോധനക്കയച്ചു. നാലാംമൈലിലെ ഒരു സൂപ്പർ മാർക്കറ്റിൻ്റെ പേരിലുള്ള കവറായിരുന്നു ഇത്. ബാവലിയിൽ കൊല്ലപ്പെട്ട പോത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഇതേ കടയുടെ കവറിൻ്റെ ഭാഗങ്ങൾ കണ്ടത് സംശയത്തിനിട നൽകിയിട്ടുണ്ട്. അതേ സമയം ഓടി രക്ഷപ്പെടുന്നതിനിടെ പിടിയിലായ കുപ്പാടിത്തറ നടമ്മൽ മൊയ്തുട്ടിയെ ചോദ്യം ചെയ്തു വരുന്നു. നാട്ടിൽ ശാന്ത സ്വഭാവക്കാരനായ ഇയാൾ എങ്ങനെ വൻ വേട്ട സംഘത്തിൻ്റെ കണ്ണിയിൽപ്പെട്ടതെന്ന് അന്വേഷിച്ചുവരുന്നു. കാർ, ബുള്ളറ്റ് ഉൾപ്പെടെയുള്ള വാഹനത്തിലാണ് സംഘം ' വന്നതെന്ന് പറയപ്പെടുന്നു. ചില സി.സി ക്യാമറകളിൽ വാഹനങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആറ് ക്വിൻറലോളം വരുന്നതാണ് പോത്ത്. ദിവസം രാത്രി ഒരു മണിയോടെ ബാവില 58 ാം മൈയിലിൽ റോഡരികിൽ എട്ട് വയസ് പ്രായമുള്ള കാട്ട് പോത്തിനെ വെടിവെച്ച് കൊന്നത് .ഇതുമായി ബന്ധപ്പെട്ട് , മറ്റ് ഏഴ് പേർ സംഘത്തിലുണ്ടന്നാണ് സൂചന കൂടുതൽ അന്വേഷണം ഉള്ളതിനാൽ മറ്റ് കാര്യങ്ങൾ വെളിപെടുത്താൻ കഴിയില്ലന്ന് വയനാട് വൈൽഡ് ലൈഫ് അസിസ്റ്റ വാർഡൻ പി സുനിൽ കുമാർ ന്യൂസ് വയനാടിനോട്പറഞ്ഞു രാത്രികാല പരിശോധന ക്കിടയിൽ വെടി ശബ്ദം കേട്ട് നിരീക്ഷണത്തിലായിരുന്നു ഉദ്യേഗസ്ഥർ. രാത്രി രണ്ട് മണിയോടെ ഓടിച്ചിട്ടാണ് ഒരാളെ പിടികൂടിയത് .നാല് കത്തിയും ചാക്കുകളും കണ്ടെടുത്തു കഴുത്തിനാണ് വെടിയേറ്റത്. ഇതിന് മുൻപ് തോൽപെട്ടിയിൽ വെച്ച് കാട്ട് പോത്തിനെ വെടിവെച്ച് ഇറച്ചിയാക്കികൊണ്ടു പോയ സംഭവത്തിലും ഇവരാണന്നാണ് വിവരം. ബാവിലി സെക്ഷൻ ഫോറസററ്റർ രാമകൃഷ്ണൻ ' കുഞ്ഞിരാമൻ., വാച്ചർമാരായ ശിവരാജൻ, ഡ്രൈവർ പി കെ വിനീഷ് നജ്മുദിൻ, ബീറ്റ് ഓഫീസർ ഗിരിജ എന്നിവരടങ്ങിയ സംഘമാണ് സാഹസിയമായി പ്രതിയെ കാട്ടിലൂടെ ഓടിച്ച് പിടിച്ചത്. മറ്റ് വാഹനങ്ങൾ തോക്ക്, കൂട്ടാളികൾ, കണ്ടെത്താനുണ്ട്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *