ഓൺലൈൻ പഠനത്തിന് പൂർവ്വവിദ്യാർത്ഥികളുടെ കൈത്താങ്ങ്


Ad
ഓൺലൈൻ പഠനത്തിന് പൂർവ്വവിദ്യാർത്ഥികളുടെ കൈത്താങ്ങ്  

 
മാനന്തവാടി: ഓൺലൈൻ പഠന സൗകര്യം ഇല്ലാതിരുന്ന പയ്യമ്പള്ളി സെന്റ് കാതറിൻസ് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് യു. എസ്. എ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ഓർഗനൈസേഷനും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് ടാബുകൾ വാങ്ങി നൽകി . ടാബുകളുടെ വിതരണോദ്‌ഘാടനം മാനന്തവാടി എം എൽ എ ഒ ആർ കേളു നിർവഹിച്ചു. സമൂ ഹത്തിൽ ഇപ്പോഴും നന്മ വറ്റാത്ത ഒട്ടേറെ വ്യക്തികൾ ഉള്ളപ്പോൾ ഏതൊരു പ്രതിസന്ധിയെയും നാം മറികടക്കും എന്ന് അദ്ദേഹം പറഞ്ഞു . കോവിഡ് പ്രതിസന്ധിയിൽ കുട്ടികളുടെ മാനസികസംഘർഷം കുറയ്ക്കുന്നതിനും അവർക്ക് പഠനപിന്തുണ നല്കുന്നതിനുമായി സംഘടിപ്പിച്ച 'വീടറിയാൻ ' ഭവന സന്ദർശന പരിപാടിയിൽ കൂടിയാണ് ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടികളെ കണ്ടെത്തിയത്. സ്കൂൾ മാനേജർ റവ. ഫാദർ സുനിൽ വട്ടുകുന്നേൽ അധ്യക്ഷൻ ആയിരുന്നു. മാനന്തവാടി മുൻസിപ്പാലിറ്റി ഡിവിഷൻ കൗൺസിലർമാരായ ലൈല സജി, വിപിൻ വേണുഗോപാൽ, പ്രിസിപ്പാൾ രാജു ജോസഫ്,ഹെഡ്മാസ്റ്റർ ഷാജു പി എ, പി ടി എ പ്രസിഡന്റ്‌ ജോൺ പി സി , ബെസ്റ്റ്സൺ റൊണാൾഡ്‌, ശശി എ കെ എന്നിവർ സംസാരിച്ചു .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *