വ്യാപാരികളോടുള്ള സർക്കാരിന്റെ വെല്ലുവിളി അവസാനിപ്പിക്കണം ; ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ


Ad
വ്യാപാരികളോടുള്ള സർക്കാരിന്റെ വെല്ലുവിളി അവസാനിപ്പിക്കണം ; ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ 

സുൽത്താൻ ബത്തേരി :സർക്കാർ വ്യാപാരികൾക്കു നേരെ ഉയർത്തുന്ന വെല്ലുവിളി അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍. നിലവിലെ സാഹചര്യത്തിൽ അശാസ്ത്രീയമായ അടച്ചുപൂട്ടൽ കോവിഡ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണമായി അടച്ചിടുന്നതിന് പകരം എല്ലാ ദിവസങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുകയാണ് വേണ്ടത്. ഒന്നാം തരംഗത്തിലും തുടർന്നുള്ള രണ്ടാംതരംഗത്തിലും വ്യാപാരികൾക്ക് ശരിയായ രീതിയിൽ കച്ചവടം നടത്താൻ സാധിച്ചിട്ടില്ല. വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണ് തുടരുന്നത് .ഇതിന്റെ ഫലമെന്നോണം വ്യാപാരികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ രോഗവ്യാപനമില്ലാത്ത വിധത്തില്‍ സമയവും സാഹചര്യവുമൊരുക്കി വ്യാപാരികള്‍ക്കൊപ്പം നില്‍ക്കേണ്ടതിന് പകരം അവരെ വെല്ലുവിളിക്കുന്ന സമീപനം ജനാധിപത്യ സര്‍ക്കാരിന് യോജിച്ച നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *