April 19, 2024

സ്മാർട്ട് ഡിവൈസ് ചലഞ്ചിന് തുടക്കം കുറിച്ച് കരിങ്ങാരി ഗവൺമെന്റ് യുപി സ്കൂൾ

0
Img 20210714 Wa0022.jpg
സ്മാർട്ട് ഡിവൈസ് ചലഞ്ചിന് തുടക്കം കുറിച്ച് കരിങ്ങാരി ഗവൺമെന്റ് യുപി സ്കൂൾ

തരുവണ : വിദ്യാർഥികളുടെ പഠനം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയപ്പോൾ കരിങ്ങാരി ഗവ.യു.പി സ്‌കൂളിലെ നൂറോളം കുട്ടികള്‍ക്ക് പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങങൾ ഒരുക്കുന്നതിനായി സ്മാര്‍ട്ട് ഡിവൈസ് ചലഞ്ചുമായി വന്നിരിക്കുകയാണ് സ്കൂൾ അധികൃതരും പിടിഎ അംഗങ്ങളും .എസ്.ടി വിഭാഗത്തിലെ തൊണ്ണൂറ് കുട്ടികള്‍ക്കും, ജനറല്‍ വിഭാഗത്തിലെ പത്ത് കുട്ടികള്‍ക്കും മൊബൈല്‍ ഫോണുകളോ മറ്റു സംവിധാനങ്ങളോ ഇല്ല. വിദ്യാഭ്യാസ രീതി മാറിയ സാഹചര്യത്തില്‍ വിദ്യാഭ്യാസം വിരല്‍ തുമ്പിലെത്തിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് സ്മാര്‍ട്ട് ഡിവൈസ് ചലഞ്ചിലൂടെ പി.ടി.എ യും അധ്യാപകരും തുടക്കം കുറിച്ചിരിക്കുന്നത്.സ്മാര്‍ട്ട് ഡിവൈസ് ചലഞ്ചിന്റെ ഉദ്ഘാടന കര്‍മ്മം വാര്‍ഡ് മെമ്പര്‍ രമേശന്‍ .സി .വി ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങുവാനുള്ള തുക പി.ടി.എ പ്രസിഡന്റ് നാസര്‍ എസിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.ഈ സദുദ്യമം വന്‍ വിജയമാക്കാന്‍ മുഴുവന്‍ ആളുകളും കൈകോര്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.ചടങ്ങില്‍ എച്ച്.എം സച്ചിദാനച്ചന്‍ മാസ്റ്റര്‍, പിടിഎ വൈ .പ്രസിഡന്റ് റഷീദ് കരപ്പറമ്പന്‍ കോഡിനേറ്റര്‍ കെ.മമ്മൂട്ടി മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു .പുതിയതോ വീടുകളില്‍ ഉപയോഗിക്കാതെ മാറ്റി വെച്ചതോ ആയ സ്മാര്‍ട്ട് ഡിവൈസുകള്‍ ശേഖരിച്ച് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു കൊടുക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news