കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം:പി പി ആലി


Ad
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം:പി പി ആലി

കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്നും അല്ലാത്തപക്ഷം സ്ഥാപനങ്ങള്‍  സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ്   പി പി ആലി.  പൊതുമേഖല സ്ഥാപനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും പൊതുമേഖലയിലെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കൊണ്ടും ഐഎന്‍ടിയുസി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ജില്ലാതല ഉദ്ഘാടനം മില്‍മ ഡയറിക്ക് മുന്‍പില്‍  നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാതൃകാ സ്ഥാപനങ്ങള്‍ എന്ന ഉന്നത പദവി നല്‍കിയിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴില്‍ നിയമങ്ങളും മറ്റു നിയമങ്ങളും കര്‍ശനമായി നടപ്പിലാക്കാന്‍ ഉള്ള നടപടി സ്വീകരിക്കണമെന്നും, ഓരോ അഞ്ചു വര്‍ഷവും സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് മിനിമം വേതന നിയമത്തില്‍ പറയുന്നുണ്ടെങ്കിലും  പൊതുമേഖലാ സ്ഥാപനങ്ങളില്‍ കാണിക്കുന്ന അലംഭാവം പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഐഎഎസ്,ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് പകരം ആ മേഖലയില്‍ തന്നെയുള്ള പ്രാഗല്ഭ്യം ഉള്ള  ഉദ്യോഗസ്ഥരെ നിയമിക്കണം, കെഎസ്ഇബിയെ തകര്‍ക്കുന്ന കേന്ദ്ര ഇലക്ട്രിസിറ്റി അമന്‍മെന്റ് നിയമം റദ്ദാക്കാനും പാവപ്പെട്ടവര്‍ യാത്രയ്ക്ക് ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി മേഖലയുടെ സംരക്ഷണം ഉറപ്പുവരുത്താനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം, വര്‍ഷങ്ങളായി കാഷ്വല്‍,ബദലി,ടെമ്പററി, കോണ്‍ട്രാക്ട്, തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന അഞ്ചു വര്‍ഷം പൂര്‍ത്തിയായ എല്ലാവരെയും സ്ഥിരപ്പെടുത്താന്‍ ഉള്ള നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഐഎന്‍ടിയുസി സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്.കെ ബഷീര്‍ അധ്യക്ഷത വഹിച്ചു.കെ കെ രാജേന്ദ്രന്‍, രാജേഷ്, എം എ,മനോജ് പി, സുധീര്‍ എം എന്‍,ദിവ്യ,ആര്‍ എസ്, പ്രസാദ് എന്‍ ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *