April 23, 2024

നഗരസഭാ ഭരണസമിതിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രിയ പ്രേരിതം

0
Img 20210716 Wa0026.jpg
നഗരസഭാ ഭരണസമിതിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രിയ പ്രേരിതം

മാനന്തവാടി: മുനിസിപ്പൽ ഭരണത്തിന് എതിരെയുള്ള സി പി എമ്മിൻ്റെ ആരോപണം തികച്ചും രാഷ്ട്രിയ പ്രേരിതവും മുൻ ഭരണകാലത്തെ അഴിമതികൾ പുറത്ത് വരുമെന്ന വേവലാതിയുമാണെന്ന് യു ഡി എഫ് പാർലമെൻ്ററി പാർട്ടി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. കേന്ദ്ര ധനസഹായമായ (സി എഫ് സി) ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ നഗരസഭ കൗൺസിൽ ഒരുമിച്ച് പാസ്സാക്കുകയും ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകുകയും ചെയ്ത പദ്ധതികളാണ്. നഗരസഭ ഓഫീസ് നിർമ്മാണം, ഗ്യാസ് ക്രിമറ്റേറിയം, ടൗൺ നവീകരണം തുടങ്ങിയ പൊതു പദ്ധതികൾക്ക് നിലവിലെ ഭരണ സമിതി പ്രാധാന്യം കൊടുക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകളാണ് ആരോപണങ്ങൾക്ക് പിന്നിൽ. ചൂട്ടക്കടവിലെ പോലെ നഗരസഭയിലെ പല സ്ഥലങ്ങളിലെയും അപകടകരമായി നിന്ന മരങ്ങൾ ട്രീ കമ്മിറ്റിയുടെ തീരുമാനപ്രകാരം മുറിച്ച് മാറ്റിയതാണ്. മറിച്ചുള്ള ആരോപണങ്ങൾ രാഷ്ട്രിയ പ്രേരിതമാണ്. മാലിന്യവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്. താഴയങ്ങാടിയിലെ കെട്ടിടത്തിലെ റൂമിൽ 100 ചാക്ക് സാധനങ്ങൾ പോലും വെക്കാൻ സൗകര്യമില്ല. ഇവിടെയാണ് 300 ചാക്കിൻ്റ് കണക്ക് പറഞ്ഞ് സി പി എം ആരോപണം ഉന്നയിക്കുന്നത്. ഇവിടെ ബാക്കിയുള്ള 85 ൽ പരം ചാക്ക് മാലിന്യങ്ങൾ മാറ്റാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് അനധികൃതമായി കെട്ടിടങ്ങൾക്ക് നമ്പർ ഇട്ടു കൊടുത്ത വകയിൽ കോടികളുടെ നഷ്ട്ടമാണ് ഓഡിറ്റ് വിഭാഗം ചൂണ്ടി കാണിച്ചിരിക്കുന്നത്. കുടുംബശ്രീ സി ഡി എസ് ചെയർമാൻ ചെയ്ത അഴിമതികളെയും നഗരസഭ ചെയർമാൻ ഇടേണ്ട ഒപ്പ് സ്വന്തമിട്ട് നിയമനം നടത്തിയതും അത് കലക്ടർ റദ്ദ് ചെയ്തതും പട്ടികവർഗ സ്ത്രീക്ക് സംവരണം ചെയ്ത ചെയർമാൻ സ്ഥാനത്ത് രണ്ടര വർഷമായി ജനറൽ വിഭാഗത്തിൽപ്പെട്ട സ്ത്രീ ഇരിക്കുന്നതുമായി ബന്ധപ്പെട്ട സമരത്തിന് പിന്നിൽ സി പി എമ്മിൻ്റ് പേടിയാണെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ ജേക്കബ് സെബാസ്റ്റ്യൻ, പി വി ജോർജ്ജ്, ബി ഡി അരുൺകുമാർ, എം നാരായണൻ, പി എം ബെന്നി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *