കനത്ത മഴയിലും കാറ്റിലും 1200 വാഴകൾ നിലംപാെത്തി; കർഷകന് തീരാ നഷ്ടം


Ad
കനത്ത മഴയിലും കാറ്റിലും 1200 വാഴകൾ നിലംപാെത്തി; കർഷകന് തീരാ നഷ്ടം 

വെള്ളമുണ്ട : ഒഴുക്കൻ മൂലയിൽ തെക്കേ ചെരുവിൽ ഷൈബിയുടെ 1200 വാഴകൾ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും കാറ്റിലും നിലംപൊത്തി. കഴിഞ്ഞ മാസം 450 ലധികം വാഴയും കാറ്റിൽ നശിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി കാലവർഷക്കെടുതിയിൽ കൃഷി നശിച്ചതിനാൽ കടുത്ത നിരാശയിലാണ് കുടുംബം. ആയിരത്തിലധികം വാഴകൾ നശിച്ചതിനാൽ നഷ്ടം കണക്കാക്കാൻ പോലും സമയമെടുക്കും. ആയിരത്തിൽ താഴെ വാഴകൾ മാത്രമാണെങ്കിലാണ് നിലവിലുള്ള മാനദണ്ഡമനുസരിച്ച് കൃഷി ഓഫീസർക്ക് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ അധികാരമുള്ളൂ. നശിച്ച വാഴയുടെ എണ്ണം കൂടുതലായതിനാൽ പരിശോധനക്ക് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസിൽ നിന്ന് ഉദ്യോഗസ്ഥരെത്തണം.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *