സമ്പൂര്‍ണഓണ്‍ലൈൻ പഠനപദ്ധതി ; പ്രഖ്യാപനം ജൂലൈ 19 ന്


Ad
സമ്പൂര്‍ണഓണ്‍ലൈൻ പഠനപദ്ധതി ; പ്രഖ്യാപനം ജൂലൈ 19 ന്

ക്ലാസ് ഓണ്‍ലൈനായി തത്സമയം കേൾക്കാൻ സംവിധാനം

സുൽത്താൻ ബത്തേരി: ബീനാച്ചി. ഗവ. ഹൈസ്ക്കൂളില്‍ പ്രീ പ്രൈമറി തലം മുതല്‍ ഹൈസ്കൂൾ തലം വരെ പഠിക്കുന്ന ആയിരത്തിലധികം വരുന്ന മുഴുവൻ കുട്ടികൾക്കും സ്ക്കൂളില്‍ നിന്നും അധ്യാപകർ പഠിപ്പിക്കുന്ന ക്ലാസ് ഓണ്‍ലൈനായി തത്സമയം കേൾക്കാൻ സംവിധാനമാകുന്നു. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പി.ടി.എ സംയുക്തമായി നടത്തിയ ഫോൺ ചലഞ്ചിലൂടെ ഓണ്‍ലൈനായി സൗകര്യം ലഭ്യമല്ലാത്ത കുട്ടികൾക്ക് കൂടി സൗജന്യമായി ഫോൺ നൽകി കൊണ്ടാണ് പദ്ധതിക്ക് തുടക്കമാകുന്നത്. സമ്പൂർണ ഓണ്‍ലൈന്‍ പഠന പദ്ധതിയുടെ പ്രഖ്യാപനം 2021 ജൂലൈ 19 ന് തിങ്കളാഴ്ച വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുല്ല  നിർവ്വഹിക്കും. പരിപാടിയിൽ സി.കെ.സഹദേവൻ (പി.ടി.എ. പ്രസിഡന്റ്) രാധാ ബാബു (വാർഡ് കൗൺസിലർ ) എന്നിവർ പങ്കെടുക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *