കനത്ത മഴയിൽ റോഡ് ഒലിച്ചുപോയി; 35 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു


Ad
കനത്ത മഴയിൽ റോഡ് ഒലിച്ചുപോയി;  35 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു

പനമരം: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കുണ്ടാല മാനാഞ്ചിറ എഫ് സി ഐ ഗോഡൗൺ റോഡാണ് ഒലിച്ചുപോയത്. പനമരം, എടവക പഞ്ചായത്തുകൾ ഒന്നിക്കുന്നതും കോളനി അടക്കം 35 ഓളം കുടുബങ്ങൾക്ക് ഏക ആശ്രയമായ റോഡിൽ കുത്തി ഒലിച്ച് വന്ന വെള്ളത്തിൽ ഇടിഞ്ഞ് വലിയ ഗർത്തമാണ് രൂപപ്പെട്ടത്. നാട്ടുകാരുടെ പ്രതിഷേധത്തിൽ വാർഡ് മെമ്പർ പോലും തിരിഞ്ഞ് നോക്കാത്ത അവസരത്തിൽ ഡി വൈ എഫ് ഐ പ്രതിഷേധവുമായി രംഗത്ത് വരുകയും ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു പ്രകാശും, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, പി.എം ആസ്യയും സ്ഥലം സന്ദർശിച്ചു. വേണ്ട നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *