April 24, 2024

മഴ മാപിനി സ്ഥാപിച്ചു

0
Screenshot 20210717 074841 Drive.jpg
മഴ മാപിനി സ്ഥാപിച്ചു

സുൽത്താൻ ബത്തേരി : 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയത്തിൻ്റേയും ഉരുൾപൊട്ടലിൻ്റേയും സാഹചര്യത്തിൽ കൽപ്പറ്റ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹ്യൂം സെൻ്റർ ഫോർ ഇക്കോളജി ആൻറ് വൈൽഡ് ലൈഫ് ബയോളജി, കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ചേർന്ന് കുസാറ്റിൻ്റെ സാങ്കേതിക സഹായത്തോടെ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ മഴ മാപിനികൾ സ്ഥാപിച്ച് കൊണ്ട് പഠനം നടത്തി വരുന്നു. ഇതിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി ഗവണ്മെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂളിൽ മഴ മാപിനി സ്ഥാപിച്ചു. സ്‌കൂൾ എക്കോ ക്ലബ് ആണ് എല്ലാ ദിവസവും രാവിലെ 9 മണിക്ക് മഴ മാപിനി റീഡിങ് എടുത്തു നൽകുന്നത്. സ്‌കൂളിൽ മഴ മാപിനി സ്ഥാപിക്കൽ ഉത്ഘാടനം എക്കോ ക്ലബ് കൺവീനർ ശരത് സജീവന് മഴ മാപിനി നൽകി കൊണ്ട് നഗര സഭാ കൗണ്സിലറും പി ടി എ പ്രസിഡന്റുമായ അബ്ദുൽ അസിസ് മാടാല നിർവഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തു ജില്ലാ പ്രസിഡന്റ് പി ആർ മധുസൂദനൻ മുഖ്യ പ്രഭാഷണം നടത്തി . പ്രിൻസിപ്പൽ പി എ അബ്ദുൽനാസർ , കുമാരി അഗീന ബെന്നി , ഷബ്‌ന സജീവൻ എന്നിവർ സംസാരിച്ചു . പി കെ രാജപ്പൻ , കെ ജെ ജോസ് , എക്കോ ക്ലബ് അംഗങ്ങളായ റിഫ ഫാത്തിമ , റിയാൻഷാ , മുഹമ്മദ് സ്വാലിഹ് , രാജേഷ് ആർ , സഞ്ജയ് കുമാർ , മുഹമ്മദ് ഷാഹിർ , അദ്ധ്യാപക കോ ഓർഡിനേറ്റർ ദിനേശ് കെ , ബിനു സി എന്നിവർ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news