ദ്വാരക ആയൂർവ്വേദ ആശുപത്രിയിൽ ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു


Ad
ദ്വാരക ആയൂർവ്വേദ ആശുപത്രിയിൽ ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു

ദ്വാരക : എടവക ഗ്രാമ പഞ്ചായത്ത് ഘടക സ്ഥാപനമായ ദ്വാരക ആയൂർവ്വേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ആയുഷ് ഗ്രാമം പദ്ധതിയുടെയും ആശുപത്രി വികസന സമിതിയുടെയും സഹകരണത്തോടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഔഷധക്കഞ്ഞി വിതരണത്തിന് തുടക്കമായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അയാത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. 
അരിയും, ഉലുവയും തിളപ്പിച്ചുണ്ടാക്കുന്ന കഞ്ഞിയിൽ രോഗ പ്രതിരോധത്തിനു ഉപകരിക്കുന്ന ഇരുപത്തിയൊന്ന് പച്ചമരുന്നുകൾ അടങ്ങിയ ഔഷധക്കൂട്ട് ചേർത്താണ് കഞ്ഞി തയ്യാറാക്കുന്നത്. രോഗികൾക്ക് ജൂലൈ 24 വരെ ഔഷധക്കഞ്ഞി വിതരണം ഉണ്ടായിരിക്കും.
 പഞ്ചായത്ത് അംഗം ഷിൽ സൺ മാത്യു, മെഡിക്കൽ ഓഫീസർ ഡോ. പൂർണിമ , ഡോ.സിജോ കുര്യാക്കോസ്, ഡോ. നീലിമ, വികസന സമിതി അംഗങ്ങളായ എ.വി. മത്തായി, കെ.ജെ. വർഗീസ്, വള്ളി ഇബ്രായി പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *