October 5, 2024

പെരുമഴയിൽ കോഴികർഷകരുടെ പന്തംകൊളുത്തി സമരം

0
Img 20210717 Wa0029.jpg
പെരുമഴയിൽ കോഴികർഷകരുടെ പന്തംകൊളുത്തി സമരം

മാനന്തവാടി: അനധികൃത കോഴിക്കടത്ത് തടയുക, ഇതര സംസ്ഥാനങ്ങളിൽ നിന്ന്
ഗുണമേൻമ കുറഞ്ഞ കോഴികളെ കയറ്റി അമിത ഭാരവുമായി വരുന്ന ലോറികളെ
അതിർത്തികളിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കുക, ഗുണഭോക്താക്കളെയും കോഴി
കർഷകരെയും ഒരുപോലെ ചൂഷണം ചെയ്യുന്ന വൻകിടക്കാരായ ഇത്തരക്കാർക്ക് എതിരെ
നടപടി സ്വീകരിക്കുക, ഫാമുകളിൽ കോഴി ഇറച്ചിക്ക് ന്യായമായ വില ഉറപ്പ്
വരുത്തുക, കോഴിത്തീറ്റ വില കുറയ്ക്കാൻ നടപടി സ്വീകരിക്കുക, കോഴി കർഷകർക്ക് സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പെരുമഴയിൽ
പട്ടാപ്പകൽ കോഴി കർഷകരുടെ വിത്യസ്ഥമായ പന്തംകൊളുത്തി സമരം. ഇടനിലക്കാർ ചേർന്ന് തോന്നിയ വില നിശ്ചയിക്കുന്നതിനാൽ കർഷകർ ആത്മഹത്യയുടെ വക്കിലാണെന്നും ഇതിന് എതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നും
സമരക്കാർ ആവശ്യപ്പെട്ടു.
ജില്ലാ ചെറുകിട കോഴിക്കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗാന്ധിപാർക്കിൽ നടത്തിയ പന്തം കൊളുത്തി ധർണ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം
ചെയ്തു. പ്രസിഡന്റ് കെ.എം. സിബി അധ്യക്ഷത വഹിച്ചു. എൻ.ജെ. ഷജിത്ത്, അഡ്വ.എൻ.കെ. വർഗീസ്, പി.എൻ. ബിനു, ബിജു പുൽപള്ളി, കെ.എം. ഷിനോജ്, ജോയ്സ് തൃശ്ശിലേരി എന്നിവർ പ്രസംഗിച്ചു. കോഴി കർഷകരെ ചൂഷണം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്
കലക്ടർ, എഡിഎം, ആടിഒ എന്നിവർക്ക് പരാതി നൽകിയതായും നടപടി
ഉണ്ടായില്ലെങ്കിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗുണമേൻമ കുറഞ്ഞ കോഴികളെ കയറ്റി അമിത ഭാരവുമായി വരുന്ന ലോറികളെ അതിർത്തികളിൽ തടയുമെന്നും ചെറുകിട കോഴി കർഷക കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *