August 30, 2026

ജില്ലയില്‍ 363 പേര്‍ക്ക് കൂടി കോവിഡ് ; 354 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
070821_ts_covid-genetic_feat.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 363 പേര്‍ക്ക് കൂടി കോവിഡ് ; 354 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

135 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.69
കൽപ്പറ്റ: ജില്ലയില്‍ ഇന്ന് 363 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 135 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.69 ആണ്. 354 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 73058 ആയി. 67916 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4478 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3255 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
വെള്ളമുണ്ട 34, മീനങ്ങാടി 29, മാനന്തവാടി 26, നെൻമേനി 25, മുട്ടിൽ 23, പുൽപള്ളി 22, മുള്ളൻകൊല്ലി 20, പടിഞ്ഞാറത്തറ 19, സുൽത്താൻ ബത്തേരി, തരിയോട് 18 വീതം, അമ്പലവയൽ 17, തവിഞ്ഞാൽ 16, പൂതാടി 14, കൽപ്പറ്റ, തൊണ്ടർനാട് 11 വീതം, വെങ്ങപ്പള്ളി 10, നൂൽപ്പുഴ 9, എടവക, പൊഴുതന 7 വീതം, കണിയാമ്പറ്റ 5, മേപ്പാടി 4, വൈത്തിരി 3, മൂപ്പൈനാട്, പനമരം 2 വീതം, കോട്ടത്തറ, തിരുനെല്ലി ഓരോരുത്തർക്കും ആണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. 
ഇതര സംസ്‌ഥാനത്തുനിന്നും വന്ന 8 തമിഴ്നാട് സ്വദേശിക്കും ഒരു കർണാടക സ്വദേശിക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്.
*135പേർക്ക് ഇന്ന് രോഗമുക്തി*
ആശുപത്രിയിൽ ചികിത്സയിലായിലായിരുന്ന 34 പേരും വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 101 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
*943 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.07.21) പുതുതായി നിരീക്ഷണത്തിലായത് 943 പേരാണ്. 1037 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
നിലവില്‍ നിരീക്ഷണത്തിലുള്ളത് 13877 പേര്‍. ഇന്ന് പുതുതായി 103 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി.
ജില്ലയില്‍ നിന്ന് 2969 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 570080 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
 ഇതില്‍ 532519 എണ്ണത്തിന്റെ ഫലം ലഭിച്ചു. 459461 പേര്‍ നെഗറ്റീവും 73058
പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *