April 25, 2024

സമ്പൂര്‍ണ്ണ കോവിഡ് വാക്സിനേഷന്‍ പഞ്ചായത്തായി തരിയോട്

0
Img 20210727 Wa0138.jpg
സമ്പൂര്‍ണ്ണ കോവിഡ് വാക്സിനേഷന്‍ പഞ്ചായത്തായി തരിയോട്
കാവുംമന്ദം: പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കി തരിയോട് ഗ്രാമപഞ്ചായത്ത് ജില്ലയില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി മാറി. മൂന്ന് മാസത്തിനുള്ളില്‍ പോസിറ്റീവ് ആയവരും നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരോ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരോ ഒഴികെയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ തരിയോട് നിവാസികള്‍ക്കും ഇതോടെ കോവിഡ് വാക്സിന്‍ നല്‍കാന്‍ ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിന് സാധിച്ചു. സമ്പൂര്‍ണ്ണ കോവിഡ് വാക്സിനേഷന്‍ പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ച കാമ്പയിനില്‍ തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാം ഡോസ് മുമ്പ് പൂര്‍ത്തീകരിച്ചിരുന്നു. തുടര്‍ന്ന് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടി മൂന്ന് ഘട്ടങ്ങളിലായി കാവുംമന്ദം ലൂര്‍ദ്ദ് മാതാ പാരീഷ് ഹാളില്‍ വെച്ച് നടത്തിയ പ്രത്യേക വാക്സിനേഷന്‍ ഡ്രൈവില്‍ 2416 പേര്‍ക്ക് കൂടി വാക്സിന്‍ നല്‍കി ഈ ലക്ഷ്യത്തിലെത്തുകയായിരുന്നു. തരിയോട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ അഭ്യര്‍ത്ഥന മാനിച്ച് വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഐഎഎസ് ഇടപെട്ട് പ്രത്യേക വാക്സിനേഷന്‍ ക്യാമ്പിലേക്ക് ആവശ്യമായ വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തുകയും വാക്സിനേഷന്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, അക്ഷയ ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനങ്ങളാണ് ഈ ലക്ഷ്യത്തിലെത്താന്‍ സഹായിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു, വൈസ് പ്രസിഡന്‍റ് സൂന നവീന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ഷീജ ആന്‍റണി, രാധ പുലിക്കോട്, ഷമീം പാറക്കണ്ടി, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്ങല്‍, പുഷ്പ മനോജ്, സിബിള്‍ എഡ്വേഡ്, കെ എന്‍ ഗോപിനാഥന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി ലതിക, മെഡിക്കല്‍ ഓഫീസര്‍ ഡോ വിന്‍സന്‍റ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാബി പെരുവയല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രണ്ടാം ഡോസ് വിതരണം തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്നു വരുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *