October 12, 2026

ജില്ലയില്‍ 583 പേര്‍ക്ക് കൂടി കോവിഡ് ; 582 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 583 പേര്‍ക്ക് കൂടി കോവിഡ് ; 582 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

325 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.40
കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് 583 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 325 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.40 ആണ്. 582 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 74771 ആയി. 69362 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4511 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3314 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
പനമരം 47, അമ്പലവയല്‍ 44, മേപ്പാടി 39, മുട്ടില്‍ 38, മാനന്തവാടി 37, വെള്ളമുണ്ട 36, പടിഞ്ഞാറത്തറ, വൈത്തിരി 29 വീതം, ബത്തേരി 26, നെന്‍മേനി 25 , മീനങ്ങാടി 23, നൂല്‍പ്പുഴ, തവിഞ്ഞാല്‍ 22 വീതം, കണിയാമ്പറ്റ 21, പുല്‍പള്ളി 20, എടവക 19, പൊഴുതന, തൊണ്ടര്‍നാട് 15 വീതം, പൂതാടി, വെങ്ങപ്പള്ളി കല്‍പ്പറ്റ 14 വീതം , മുള്ളന്‍ കൊല്ലി 12, മൂപ്പൈനാട്, തിരുനെല്ലി 7 വീതം, കോട്ടത്തറ 6, തരിയോട് 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തുനിന്നും വന്ന ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
*325 പേര്‍ക്ക് ഇന്ന് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 29 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 296 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*970 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.07.21) പുതുതായി നിരീക്ഷണത്തിലായത് 970 പേരാണ്. 1135 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13275 പേര്‍. ഇന്ന് പുതുതായി 108 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 5108 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 583953 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 541065 എണ്ണത്തിന്റെ ഫലം ലഭിച്ചു. 466294 പേര്‍ നെഗറ്റീവും 74771 പേര്‍ പോസിറ്റീവുമാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *