August 30, 2026

കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ വെടി വെച്ച് കൊന്നു ;പ്രതിയായ സുഹൃത്ത് ആത്മഹത്യ ചെയ്തു

0
n302956894fec1c42169018a21ba89a8485dfb23f2f99810dd02b532da2015d9fabf35ab5d.jpg
By ന്യൂസ് വയനാട് ബ്യൂറോ
എറണാകുളം: കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് വെടിവെച്ചു കൊന്നു. ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മാനസ മാധവനെയാണ് സുഹൃത്ത് രാഗിന്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. ഇയാളും പിന്നീട് ആത്മഹത്യ ചെയ്തു. ഹൗസ് സര്‍ജനായ മാനസ കണ്ണൂര്‍ നാറാത്ത് സ്വദേശിയാണ്. രാഗിനും കണ്ണൂര്‍ ജില്ലക്കാരനാണ്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു മാനസ.

കോളേജിന് സമീപത്ത് വെച്ചായിരുന്നു സംഭവം. മാനസ താമസിക്കുന്ന സ്ഥലത്ത് എത്തിയ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. മനസയുടെ മരണം ഉറപ്പ് വരുത്തിയ രാഗിനും വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *