April 16, 2024

കോവിഡ് പ്രതിസന്ധികാലത്ത് വ്യാപകമായി ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ

0
Img 20210801 Wa0016.jpg
കോവിഡ് പ്രതിസന്ധികാലത്ത് വ്യാപകമായി ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ 

മാനന്തവാടി: കോവിഡ് കാലത്ത് വലവീശി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവം. ഇമെയില്‍, ഫെയ്‌സ് ബുക്ക്, ടെക്സ്റ്റ് മെസേജുകളിലൂടെ വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമിക്കുന്നത്. ബംബര്‍ ലോട്ടറികളും, വില കൂടിയ ഫോണുകളും മറ്റും ലഭിച്ചെന്ന് പറഞ്ഞ് മെസേജുകള്‍ അയച്ചാണ് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. അതോടൊപ്പം തന്നെ സുഹൃത്തുകളുടെ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് പണം ചോദിക്കുന്ന സംഘങ്ങളുമുണ്ട്. കഴിഞ്ഞ മാസം മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ ഉള്‍പ്പെടെ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് അഞ്ജാതര്‍ നിര്‍മ്മിച്ചിരുന്നു. പോലീസുകാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടേയും വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടിരുന്നു.കോവിഡിന്റെ പ്രതിസന്ധി കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ ലക്ഷ്യമിട്ട് ലോണ്‍ ആപ്പ് സംഘവും സജീവമാണ്. ഇവരുടെ ഓണ്‍ലൈന്‍ വലകളില്‍പ്പെട്ട് പണം നഷ്ടപ്പെട്ടവരുമുണ്ട്. ഇത്തരം ഓണ്‍ലൈ ചതിക്കുഴികള്‍ക്കെതിരെ സദാ ജാഗ്രത പുലർത്തണം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *